Surah Ankabut – Ayah 57 to 60

  1. എന്താണെങ്കിലും ഒരു ദിവസം ഇഹലോകത്ത് നിന്നും പാലായനം ചെയ്യേണ്ടിവരുന്നതാണ്.
  2. ഇഹലോകത്തെ നഷ്ടം നഷ്ടമല്ല, പരലോകത്തെ നഷ്ഠമാണ് വലിയ നഷ്ടം.
  3. സഹനതയോടെ പടച്ചവനിൽ ഭരമേൽപ്പിച്ചവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്.
  4. ദീനിന്റെ മാർഗ്ഗത്തിൽ സംഭവിക്കുന്ന ഞെരുക്കങ്ങളിൽ അസ്വസ്ഥമാകരുത്.

Surah Ankabut – Ayah 53 to 56

  1. ശിക്ഷയ്ക്ക് തിരക്ക് കൂട്ടേണ്ടതില്ല.
  2. പരലോക ശിക്ഷ വിദൂരത്തല്ല.
  3. നരക ശിക്ഷ നാല് ഭാഗത്ത് നിന്നും വലയം ചെയ്യുന്നതാണ്.
  4. അത്യാവശ്യ ഘട്ടത്തിൽ പടച്ചവനുവേണ്ടി പാലായനം ചെയ്യുക.

Surah Ankabut – Ayah 50 to 52

  1. ദൃഷ്ടാന്തങ്ങൾ ഇറക്കുന്നത് അല്ലാഹുവാണ്.
  2. അമാനുഷിക ദൃഷ്ടാന്തമായി ഖുർആൻ തന്നെ ധാരാളമാണ്.
  3. റസൂലുല്ലാഹി (സ)യുടെ സത്യതയ്ക്ക് അല്ലാഹു സാക്ഷിയാണ്.

Surah Ankabut – Ayah 47 to 49

  1. പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും പരമ്പര പണ്ട് മുതലേ ഉള്ളതാണ്.
  2. റസൂലുല്ലാഹി (സ)യുടെ നിരക്ഷരത ഖുർആനിന്റെ സത്യതയുടെ തെളിവാണ്.
  3. റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തിൽ തന്നെ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.