- ഹാമീം
- പരിശുദ്ധ ഖുര്‍ആന്‍ മഹോന്നതനും സര്‍വ്വജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം.
- അല്ലാഹു വളരെ പൊറുക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
Category Archives: 040 – Surah Mu’min
Surah Mu’min – Ayah 4 to 6
- അനാവശ്യ തര്‍ക്കക്കാര്‍ നിഷേധികളാണ്.
- കഴിഞ്ഞ കാലത്തെ നിഷേധികളും താര്‍ക്കികരും നശിക്കുകയുണ്ടായി.
- നിഷേധികള്‍ക്ക് ഇഹലോകം കൂടാതെ പരലോകത്തിലും കഠിന ശിക്ഷയുണ്ട്.
Surah Mu’min – Ayah 7 to 9
- അല്ലാഹുവിനെ വാഴ്ത്തലും സത്യവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കലും പശ്ചാത്തപിക്കുന്നവര്‍ക്ക് ദുആ ഇരക്കലും അല്ലാഹുവിന്റെ അടുത്ത മലക്കുകളുടെ ഗുണമാണ്.
- അടിസ്ഥാനപരമായി നന്നായവരെയും ഉന്നതരോടൊപ്പം സ്വർഗ്ഗത്തിൽ ആക്കപ്പെടുന്നതാണ്.
- ഗുരുതരമായ തിന്മകളിൽ നിന്നും രക്ഷപ്പെട്ടവർ പരലോകത്തെ മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നതാണ്.
Surah Mu’min – Ayah 10 to 12
- നിഷേധികൾ പരലോകത്ത് അവരെത്തന്നെ വെറുക്കുന്നതാണ്. അതിനേക്കാൾ കൂടുതൽ അല്ലാഹു അവരെ വെറുക്കുന്നതാണ്.
- പരലോകത്തെ നിഷേധിച്ചവർ പരലോകത്തിൽ എത്തുമ്പോൾ തെറ്റ് സമ്മതിക്കുന്നതും ഇഹലോകത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതുമാണ്.
- നിഷേധികൾ സത്യം കാണുമ്പോൾ അവഗണിക്കുകയും അസത്യം കാണുമ്പോൾ പുൽകുകയും ചെയ്യുന്നു.
Surah Mu’min – Ayah 13 to 16
- പടച്ചവന്റെ ഏകത്വവും മഹത്വവും എല്ലാ സൃഷ്ടികളും വിളിച്ചറിയിക്കുന്നു.
- ഏകനായ പടച്ചവനിലേക്ക് മടങ്ങുകയും അവനെ വിളിച്ച് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടത് ദാസന്മാരുടെ കടമയാണ്.
- പടച്ചവൻ ഉന്നതനും ഔന്നിത്യം നൽകുന്നവനുമാണ്.
- പരലോകത്തിൽ അധികാരം പടച്ചവന് മാത്രമായിരിക്കും.