Category Archives: 105 – Surah al-Fil

സൂറത്തുൽ ഫീൽ

5 ആയത്തുകൾ, പദങ്ങൾ 20, അക്ഷരങ്ങൾ 96, മക്കാമുകർറമയിൽ അവതരണം. 1 റുകൂഅ്. അവതരണ ക്രമം 105. പാരായണ ക്രമം 89. സൂറത്തുല്ലൈലിന് ശേഷം അവതരണം

  • എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
  • താങ്കളുടെ രക്ഷിതാവ് ആനക്കാരോട് എങ്ങനെയാണ് വർത്തിച്ചതെന്ന് താങ്കൾ കണ്ടില്ലേ? (1)
  • രക്ഷിതാവ് അവരുടെ കുതന്ത്രത്തെ പരാജയപ്പെടുത്തിയില്ലേ? (2)
  • അവരുടെമേൽ പക്ഷിക്കൂട്ടങ്ങളെ അയച്ചു. (3)
  • അത് അവരുടെമേൽ ചുട്ടുപഴുപ്പിച്ച കളിമണ്ണിന്റെ കല്ലുകൾ എറിയുന്നു. (4)
  • അവൻ അവരെ ഭക്ഷിക്കപ്പെട്ട വൈക്കോലുകൾ പോലെയാക്കി. (5)

സന്ദേശങ്ങൾ

  1. കഅ്ബ പൊളിയ്ക്കാൻ വന്ന ആനപ്പട പരാജയപ്പെട്ടു.
  2. അവരുടെ കുതന്ത്രം പാഴായി.
  3. അത്ഭുത പറവകളെ അല്ലാഹു അയച്ചു.
  4. അവ ചെറു കല്ലുകൾ എറിഞ്ഞു.
  5. അവർ ചവച്ച് എറിയപ്പെട്ട ചണ്ടിപോലെയായി.

തഫ്‌സീറുൽ ഹസനിയിൽ നിന്നും
പ്രസിദ്ധീകരണം : സയ്യിദ് ഹസനി അക്കാദമി, ഓച്ചിറ
ഫോൺ : 7736723639, 9747793814