Category Archives: 108 – Surah al-Kausar

സൂറത്തുൽ കൗസർ

3 ആയത്തുകൾ, പദങ്ങൾ 10, അക്ഷരങ്ങൾ 42, മക്കാമുകർറമയിൽ അവതരണം.1 റുകൂഅ്. അവതരണ ക്രമം 15. പാരായണ ക്രമം 108. സൂറത്തുൽ ആദിയാത്തിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം

  1. തീർച്ചയായും താങ്കൾക്ക് നാം കൗസർ (ധാരാളം നന്മകൾ) നൽകിയിരിക്കുന്നു.
  2. ആകയാൽ താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുക. ബലികൊടുക്കുകയും ചെയ്യുക.
  3. തീർച്ചയായും താങ്കളുടെ ശത്രുതന്നെ പേരും അടയാളവും ഇല്ലാത്തവനായി പോകുന്നതാണ്.

സന്ദേശങ്ങൾ

  1. മുഹമ്മദുർറസൂലുല്ലാഹി സല്ലാല്ലാഹു അലൈഹി വസല്ലം അനുഗ്രഹ സമ്പൂർണ്ണനാണ്. സമുന്നതമായ കൗസർ പ്രസ്തുത അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ്.
  2. നമസ്‌ക്കാരം, ബലി ഇവകളിലൂടെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക.
  3. ശത്രു സ്വയം തകരുന്നതാണ്.

തഫ്‌സീറുൽ ഹസനിയിൽ നിന്നും, പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി ഓച്ചിറ
ഫോൺ: 7736723639, 9747793814