Category Archives: 037 – Surah Saffath

Surah Saffath – Ayah 1 to 4

  1. അണിഅണിയായി നില്‍ക്കുന്ന മലക്കുകള്‍
  2. മുന്നറിയിപ്പ് നല്‍കുന്ന മാലാഖമാര്‍.
  3. ഉപദേശ വചനങ്ങള്‍ പാരായണം ചെയ്യുന്ന മഹാത്മാക്കള്‍, ഇവരെല്ലാം പടച്ചവന്റെ ദൃഷ്ടാന്തങ്ങളാണ്.
  4. നിങ്ങളുടെ ആരാധനയ്ക്കര്‍ഹന്‍ ഏകനാണ്.

Surah Saffath – Ayah 5 to11

  1. അല്ലാഹു സര്‍വ്വവും പടച്ച് പരിപാലിക്കുന്നവനാണ്.
  2. നക്ഷത്രങ്ങള്‍ ആകാശത്തിന്റെ അലങ്കാരങ്ങളാണ്.
  3. പടച്ചവന്റെ ഭാഗത്ത് നിന്നുമുള്ള കാവല്‍ക്കാരനുമാണ്.
  4. പിശാചുക്കള്‍ക്ക് പ്രപഞ്ച വ്യവസ്ഥിതിയില്‍ കൈ കടത്താന്‍ കഴിയുന്നതല്ല.
  5. പിശാചുക്കള്‍ക്ക് ശാശ്വത ശിക്ഷയുണ്ട്.
  6. വ്യാജന്മാര്‍ തീ ജ്വാലകൊണ്ട് എറിയപ്പെടും.
  7. എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.

Surah Saffath – Ayah 11 to 18

  1. എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.
  2. നിഷേധികള്‍ പടച്ചവന്റെ കഴിവിനെ പരിഹസിക്കുന്നു.
  3. മനസ്സിലാക്കിക്കൊടുത്തിട്ടും മനസ്സിലാക്കുന്നില്ല.
  4. പടച്ചവന്റെ ദൃഷ്ടാന്തങ്ങളെ നിന്ദിക്കുന്നു.
  5. തിരുവചനങ്ങളെ ജോത്സ്യമായി കാണുന്നു.
  6. മണ്ണായ ശേഷം ജീവിക്കുമോ എന്ന് ചോദിക്കുന്നു.
  7. പൂര്‍വ്വികരും എഴുന്നേല്‍പ്പിക്കപ്പെടുമോ എന്ന് അപഹസിക്കുന്നു.
  8. അതെ, നിഷേധികള്‍ നിന്ദ്യരായി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്.

Surah Saffath – Ayah 19 to 26

  1. ഒരു അട്ടഹാസത്തില്‍ എല്ലാവരും മുന്നിലെത്തും.
  2. അപ്പോള്‍ അവര്‍ വിലപിക്കും.
  3. ഇത് തീരുമാനത്തിന്റെ ദിവസമാണ്.
  4. വ്യാജ ദൈവങ്ങളെയും ആരാധിച്ചവരെയും കൊണ്ടുവരിക എന്ന് കല്‍പ്പിക്കപ്പെടും.
  5. അവരെ നരകത്തിലേക്ക് നയിക്കുക എന്ന് പറയപ്പെടും.
  6. തീരുമാന പ്രഖ്യാപനത്തിന് ശേഷം അവരെ നിര്‍ത്തപ്പെടും.
  7. പരസ്പരം സഹായിക്കാത്തതെന്ത് എന്ന് പരിഹസിക്കപ്പെടും.
  8. എല്ലാവരും അന്ന് പരിപൂര്‍ണ്ണമായി കീഴടങ്ങുന്നതാണ്.

Surah Saffath – Ayah 27 to 34

  1. അവര്‍ പരസ്പരം തര്‍ക്കിക്കും.
  2. നേതാക്കളാണ് വഴികെടുത്തിയതെന്ന് ആരോപിക്കും.
  3. നേതാക്കള്‍ പറയും: നിങ്ങള്‍ വിശ്വാസികള്‍ അല്ലായിരുന്നു.
  4. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല.
  5. എന്താണെങ്കിലും ശിക്ഷ അനുഭവിക്കണം.
  6. ഞങ്ങള്‍ വഴികെട്ടവരായിരുന്നു.
  7. പാപത്തില്‍ സഹകരിച്ചവര്‍ ശിക്ഷയിലും സഹകരിക്കണം.
  8. ഇപ്രകാരമാണ് പാപികള്‍ക്കുള്ള ശിക്ഷ.