Audio

Surah Shu’ara – Ayah 105 to 110

  1. നൂഹ് നബി (അ) യെ സമുദായം കളവാക്കി.
  2. നൂഹ് നബി (അ) അല്ലാഹുവിലേക്ക് ക്ഷണിച്ചു.
  3. ഞാൻ വിശ്വസ്ഥനാണെന്ന് ഉണർത്തി.
  4. അല്ലാഹുവിനെ ആരാധിക്കാനും നബിയെ അനുസരിക്കാനും കൽപ്പിച്ചു.
  5. ഞാൻ കൂലിയൊന്നും ആവശ്യപ്പെടുന്നില്ലായെന്ന് പറഞ്ഞു.
  6. നിഷ്‌കളങ്കർ പറയുന്നത് കേൾക്കുകയെന്ന് ഉപദേശിച്ചു.

Surah Shu’ara – Ayah 90 to 104

  1. സ്വർഗ്ഗം ഭയഭക്തരുടെ അരികിലായിരിക്കും.
  2. നരകം ധിക്കാരികൾക്ക് കാണാൻ കഴിയും.
  3. വ്യാജ ദൈവങ്ങളെക്കുറിച്ച് ചോദ്യമുണ്ടാകും.
  4. അവയ്ക്ക് ഒരു സഹായത്തിനും കഴിവില്ല.
  5. അവരെ നരകത്തിൽ എറിയപ്പെടും.
  6. ഇബ്‌ലീസിന്റെ സൈന്യവും നരകത്തിലാകും.
  7. നരകവാസികൾ പരസ്പരം തർക്കിക്കും.
  8. വഴികെട്ടവർ കുറ്റം സമ്മതിക്കും.
  9. ശിർക്കിനെ തള്ളിപ്പറയും.
  10. നേതാക്കളെ നിന്ദിക്കും
  11. ശുപാർശകർ ഇല്ലല്ലോ എന്ന് കേഴും.
  12. സുഹൃത്ത് ഇല്ലായെന്ന് കരയും.
  13. ദുൻയാവിലേക്ക് മടങ്ങാൻ കൊതിക്കും.
  14. ഈ സംഭവത്തിൽ വലിയ പാഠങ്ങളുണ്ട്.
  15. അല്ലാഹു വലിയ പ്രതാപശാലിയാണ്.

Surah Shu’ara – Ayah 83 to 89

  1. പടച്ചവനേ, ശരിയായ ഗ്രാഹ്യം നൽകേണമേ.
  2. പിൻഗാമികളിൽ സൽസ്മരണ ഉണ്ടാക്കണേ.
  3. സ്വർഗ്ഗാവകാശി ആക്കണേ.
  4. മാതാപിതാക്കളോട് പൊറുക്കണേ.
  5. പരലോകത്തിൽ നാണം കെടുത്തരുതേ.
  6. ഖിയാമത്ത് ദിനം സമ്പത്തും സന്താനവും പ്രയോജനപ്പെടില്ല.
  7. പരിശുദ്ധ മനസ്സ് മാത്രം പ്രയോജനപ്പെടും.

Surah Shu’ara – Ayah 78 to 82

  1. പടച്ചവൻ എല്ലാവർക്കും ഇടയിൽ വിധി പ്രഖ്യാപിക്കുന്നതാണ്.
  2. അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുക.
  3. ഹൃദയം മരിച്ചവർ സത്യം കേൾക്കുന്നതല്ല.
  4. കാണാൻ ആഗ്രഹമില്ലാത്തവരെ ഒന്നും കാണിക്കാൻ കഴിയുന്നതല്ല.
  5. ലോകാവസാനത്തിന് മുമ്പ് ഒരു അത്ഭുത ജീവി പുറപ്പെടുന്നതാണ്.

Surah Shu’ara – Ayah 69 to 77

  1. ഇബ്‌റാഹീം നബി (അ) യുടെ സംഭവം പാരായണം ചെയ്യുക.
  2. വ്യാജ ദൈവങ്ങൾ എന്താണെന്ന് ഇബ്‌റാഹീം നബി (അ) ചോദിച്ചു.
  3. ഞങ്ങൾ അവയെ ആരാധിക്കുന്നുവെന്ന് ജനം മറുപടി നൽകി.
  4. ഇബ്‌റാഹീം നബി (അ) ചോദിച്ചു: അവ കേൾക്കുമോ?
  5. അവ വല്ല ഉപകാരവും ചെയ്യുമോ?
  6. ഞങ്ങൾ പൂർവ്വികരെ അനുകരിക്കുകയാണെന്ന് അവർ മറുപടി പറഞ്ഞു.
  7. ഇബ്‌റാഹീം നബി (അ) പറഞ്ഞു: നിങ്ങളുടെ ആരാധ്യരിൽ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
  8. നിങ്ങളും പൂർവ്വികരും ഒരു ഗുണവും ഇല്ലാത്തതിനെ ആരാധിക്കുകയാണ്.
  9. ഞാൻ സർവ്വലോക പരിപാലകനെ മാത്രം ആരാധിക്കുന്നതാണ്.