Audio

Surah Shu’ara – Ayah 60 to 68

  1. ഫിർഔനും കൂട്ടരും പിന്നിൽ പാഞ്ഞു.
  2. ബനൂഇസ്‌റാഈൽ ഭയന്ന് വിറച്ചു.
  3. മൂസാ നബി (അ) സമാധാനിച്ചു.
  4. സമുദ്രത്തിൽ അടിയ്ക്കാൻ കൽപ്പനയുണ്ടായി.
  5. ഫിർഔൻ അരികിലെത്തി.
  6. മൂസാ നബി (അ) കൂട്ടരും സമുദ്രം മുറിച്ച് കടന്നു.
  7. ഫിർഔനും കൂട്ടരും മുങ്ങിമരിച്ചു.
  8. ഇതിൽ വലിയ ഗുണപാഠമുണ്ട്.
  9. പടച്ചവൻ പ്രതാപിയും കാരുണ്യവാനുമാണ്.

Surah Shu’ara – Ayah 52 to 59

  1. പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെട്ടു.
  2. ഫിർഔൻ പുറകിൽ കൂടാൻ തയ്യാറെടുത്തു.
  3. ബനൂഇസ്‌റാഈൽ കുറഞ്ഞ ആളുകളാണെന്ന് വിളിച്ച് പറഞ്ഞു.
  4. അവർ നമ്മെ കോപിപ്പിച്ചു എന്ന് ആരോപിച്ചു.
  5. നാം ജാഗ്രതയിൽ കഴിയേണ്ടവരാണെന്ന് ജനങ്ങളെ ഉണർത്തി.
  6. ഫിർഔനിന്റെ കുതന്ത്രം തിരിച്ചടിച്ചു.
  7. ഖജനാവും പാർപ്പിടങ്ങളും നഷ്ടപ്പെട്ടു.
  8. മർദ്ദിതർക്ക് അവ നൽകപ്പെട്ടു.

Surah Shu’ara – Ayah 30 to 37

  1. ദൃഷ്ടാന്തം കാണിച്ചാലും തടവിലിടുമോയെന്ന് മൂസാ നബി (അ) ചോദിച്ചു.
  2. ഫിർഔൻ ദൃഷ്ടാന്തം ആവശ്യപ്പെട്ടു.
  3. മൂസാ നബി (അ) യുടെ വടി പാമ്പായി.
  4. കരം പ്രകാശിച്ചു.
  5. ഇത് മാരണമാണെന്ന് ഫിർഔൻ പ്രതികരിച്ചു.
  6. ഈജിപ്തുകാരെ നാടുകടത്തലാണ് മൂസയുടെ ലക്ഷ്യമെന്ന് ജനങ്ങളെ ഭയപ്പെടുത്തി.
  7. ഫിർഔൻ അടുത്തവരോട് കൂടിയാലോചിച്ചു.
  8. മാരണക്കാരെ വിളിച്ച് കൂട്ടാൻ അവർ പറഞ്ഞു.

Surah Shu’ara – Ayah 24 to 29

  1. ആകാശ-ഭൂമികളുടെ പരിപാലകനാണെന്ന് മറുപടി നൽകപ്പെട്ടു.
  2. ഫിർഔൻ പരിഹസിച്ചു.
  3. അല്ലാഹു നിങ്ങളുടെയും മുൻഗാമികളുടെയും പരിപാലകനാണെന്ന് മൂസാ നബി (അ) തുടർന്നു.
  4. മൂസ ഭ്രാന്തനാണെന്ന് ഫിർഔൻ ആരോപിച്ചു.
  5. പടച്ചവൻ സർവ്വതിന്റെയും പരിപാലകനാണെന്ന് മൂസാ നബി (അ) പറഞ്ഞു.
  6. ഫിർഔൻ ഭീഷണി മുഴക്കി.

Surah Shu’ara – Ayah 18 to 23

  1. ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.
  2. കൊലയെ അനുസ്മരിച്ചു.
  3. അറിവില്ലാതെ സംഭവിച്ചതാണെന്ന് മൂസാ നബി (അ) പറഞ്ഞു.
  4. ഭയന്ന് ഓടിപ്പോയതിന് ശേഷം നിർഭയനായി ഇപ്പോൾ വന്നിരിക്കുകയാണെന്ന് പറഞ്ഞു.
  5. എന്റെ കുടുംബത്തോട് ചെയ്ത അക്രമങ്ങൾ കാരണമാണ് എന്നെ സഹായിക്കേണ്ടി വന്നത് എന്ന് തിരിച്ചടിച്ചു.
  6. സർവ്വലോക രക്ഷിതാവ് ആരാണെന്ന് ഫിർഔൻ ചോദിച്ചു.