Audio

Surah Yaseen – Ayah 22 to 27

  1. പടച്ചവനെ ആരാധിക്കുകയെന്ന് പ്രകൃതിയും ബുദ്ധിയും പറയുന്നു.
  2. യാതൊരു കഴിവും ഗുണവും ഇല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ല.
  3. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് വ്യക്തമായ വഴികേടാണ്.
  4. സത്യസന്ധതയില്‍ ഉറച്ച് നിന്ന ദാസന്‍ ധൈര്യസമേതം വിശ്വാസം പ്രകടമാക്കി.
  5. അദ്ദേഹം കൊല്ലപ്പെട്ടു, നേരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.
  6. തനിക്ക് ലഭിച്ച ആദരവ് സമുദായം അറിഞ്ഞിരുന്നുവെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു.

Surah Yaseen – Ayah 18 to 21

  1. നാട്ടുകാര്‍ പ്രവാചകന്മാരെ ശകുനമായി കണ്ടു.
  2. ശകുനം ഒന്നുമല്ല. സത്യാസത്യങ്ങള്‍ രേഖയുടെ അടിസ്ഥാനത്തിലാണ് വ്യക്തമാകുന്നത്.
  3. പ്രവാചകന്മാരെ പിന്‍പറ്റുന്നതാണ് നന്മയെന്ന് നിക്ഷ്പക്ഷനായ ഒരു വ്യക്തി പറഞ്ഞു.
  4. സന്മാര്‍ഗ്ഗവും നിഷ്‌കളങ്കതയും പ്രവാചകന്മാരുടെ സത്യതയുടെ രേഖകളാണ്.

Surah Yaseen – Ayah 13 to 17

  1. ഒരു നാടിന്റെ സംഭവം.
  2. അവിടേക്ക് ദൂതന്മാര്‍ അയക്കപ്പെട്ടു.
  3. പ്രവാചകന്മാര്‍ മാനവികതയുടെ ഉത്തമ ഉദാഹരണം.
  4. പ്രവാചകന്മാര്‍ സത്യസന്ധതയും സത്യസന്ദേശവും പ്രകടിപ്പിച്ചു.
  5. ഞങ്ങള്‍ ഞങ്ങളുടെ ജോലി പ്രബോധനം മാത്രമാണെന്ന് അറിയിച്ചു.

Surah Yaseen – Ayah 10 to 12

  1. പ്രബോധനം നിഷേധികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. പക്ഷേ, താങ്കള്‍ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക.
  2. ഭയഭക്തിയുള്ളവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്.
  3. മരണാനന്തരം സര്‍വ്വ കര്‍മ്മങ്ങളും കാണിക്കപ്പെടുന്നതാണ്.