Audio

Surah Saffath – Ayah 11 to 18

  1. എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.
  2. നിഷേധികള്‍ പടച്ചവന്റെ കഴിവിനെ പരിഹസിക്കുന്നു.
  3. മനസ്സിലാക്കിക്കൊടുത്തിട്ടും മനസ്സിലാക്കുന്നില്ല.
  4. പടച്ചവന്റെ ദൃഷ്ടാന്തങ്ങളെ നിന്ദിക്കുന്നു.
  5. തിരുവചനങ്ങളെ ജോത്സ്യമായി കാണുന്നു.
  6. മണ്ണായ ശേഷം ജീവിക്കുമോ എന്ന് ചോദിക്കുന്നു.
  7. പൂര്‍വ്വികരും എഴുന്നേല്‍പ്പിക്കപ്പെടുമോ എന്ന് അപഹസിക്കുന്നു.
  8. അതെ, നിഷേധികള്‍ നിന്ദ്യരായി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്.

Surah Saffath – Ayah 5 to11

  1. അല്ലാഹു സര്‍വ്വവും പടച്ച് പരിപാലിക്കുന്നവനാണ്.
  2. നക്ഷത്രങ്ങള്‍ ആകാശത്തിന്റെ അലങ്കാരങ്ങളാണ്.
  3. പടച്ചവന്റെ ഭാഗത്ത് നിന്നുമുള്ള കാവല്‍ക്കാരനുമാണ്.
  4. പിശാചുക്കള്‍ക്ക് പ്രപഞ്ച വ്യവസ്ഥിതിയില്‍ കൈ കടത്താന്‍ കഴിയുന്നതല്ല.
  5. പിശാചുക്കള്‍ക്ക് ശാശ്വത ശിക്ഷയുണ്ട്.
  6. വ്യാജന്മാര്‍ തീ ജ്വാലകൊണ്ട് എറിയപ്പെടും.
  7. എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.

Surah Saffath – Ayah 1 to 4

  1. അണിഅണിയായി നില്‍ക്കുന്ന മലക്കുകള്‍
  2. മുന്നറിയിപ്പ് നല്‍കുന്ന മാലാഖമാര്‍.
  3. ഉപദേശ വചനങ്ങള്‍ പാരായണം ചെയ്യുന്ന മഹാത്മാക്കള്‍, ഇവരെല്ലാം പടച്ചവന്റെ ദൃഷ്ടാന്തങ്ങളാണ്.
  4. നിങ്ങളുടെ ആരാധനയ്ക്കര്‍ഹന്‍ ഏകനാണ്.

Surah Yaseen – Ayah 81 to 83

  1. ആകാശ-ഭൂമികളെ പടച്ചവന്‍ മനുഷ്യനെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിവും അറിവും ഉള്ളവനാണ്.
  2. പടച്ചവന് ഒരു കാര്യം ചെയ്യാനും യാതൊരു പ്രയാസവുമില്ല.
  3. പടച്ചവന്‍ സര്‍വ്വാധികാരിയാണ്.

ബഹുമാന്യരെ,
السلام عليكم ورحمة الله وبركاته

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താൽ സൂറത്ത് യാസീൻ സമാപിച്ചിരിക്കുന്നു. ഇത്തരുണത്തിൽ രണ്ട് അപേക്ഷകൾ സമർപ്പിക്കുന്നു. 1, ഈ സൂറത്തിൽ നിന്നും മനസ്സിലായ ഏതാനം കാര്യങ്ങൾ വാമൊഴിയായോ എഴുതിയോ ഞങ്ങൾക്ക് അയച്ച് തരിക. 2, ഈ ദർസ് കൂടുതൽ പ്രയോജനപ്രദമാകുന്നതിന് നിങ്ങളുടെ മനസ്സിൽ ഉദിക്കുന്ന അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുകയും വിജയത്തിനായി ദുആ ഇരക്കുകയും പരിശ്രമിക്കുകയും ചെയ്യുക. മറുപടി അഡ്മിന്മാരുടെ നമ്പറുകളിലേക്ക് അയക്കുക. അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ.

Surah Yaseen – Ayah 77 to 80

  1. മനുഷ്യന്റെ തുടക്കം പരലോകത്തിന് തെളിവാണ്.
  2. പടച്ചവനെ അശക്തനായി കാണുന്ന നിഷേധി സ്വന്തം തുടക്കത്തെ മറക്കുന്നു.
  3. ആദ്യം പടച്ചവന്‍ തന്നെ രണ്ടാമതുംപടയ്ക്കുന്നതാണ്.
  4. പടച്ചവന്‍ മരത്തില്‍ നിന്നും തീ പുറപ്പെടുവിക്കുന്നു.