Audio

Surah Saffath – Ayah 50 to 61

  1. സ്വര്‍ഗ്ഗവാസികള്‍ പരസ്പരം ഭൗതിക വിശേഷങ്ങള്‍ കൈമാറും.
  2. ഒരാള്‍ പറയും: എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.
  3. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച് ദാനങ്ങള്‍ ചെയ്യുകയാണോ എന്നും
  4. മരണാനന്തരം ജീവിതമുണ്ടോയെന്നും ചോദിച്ചിരുന്നു.
  5. അയാള്‍ എവിടെയാണെന്ന് നോക്കാം!
  6. അയാളെ നരകത്തിന്റെ മധ്യത്തില്‍ കിടക്കുന്നതായി കാണും.
  7. പടച്ചവന്റെ അനുഗ്രഹമില്ലായിരുന്നുവെങ്കില്‍ എന്നെയും നിങ്ങള്‍ നശിപ്പിക്കുമായിരുന്നുവെന്നും.
  8. എന്നെ രക്ഷിച്ചത് പടച്ചവന്റെ വലിയ അനുഗ്രഹമാണെന്നും.
  9. ഇനി മരണമില്ലല്ലോ എന്നും.
  10. ശിക്ഷ ഉണ്ടാകുന്നതല്ലെന്നും പറഞ്ഞ് ആശ്വസിക്കുന്നതാണ്.
  11. ഇതാണ് വമ്പിച്ച വിജയം.
  12. പരിശ്രമിക്കുന്നവര്‍ ഇതിനുവേണ്ടി പരിശ്രമിക്കുക.

Surah Saffath – Ayah 41 to 49

  1. അവര്‍ക്ക് ഉന്നത ആഹാരങ്ങള്‍ നല്‍കപ്പെടും.
  2. രുചികരമായ പഴങ്ങള്‍ കൊണ്ട് ആദരിക്കപ്പെടും.
  3. അവര്‍ സ്വര്‍ഗ്ഗീയ ആരാമങ്ങളിലായിരിക്കും.
  4. മുഖാമുഖം ചാരിക്കിടക്കും.
  5. നിറഞ്ഞ ചശകങ്ങള്‍ അവര്‍ക്കിടയില്‍ കറങ്ങും.
  6. ഭൗതിക മദ്യത്തിന്റെ കുഴപ്പങ്ങളൊന്നും അതില്‍ കാണുകയില്ല.
  7. ശരീരത്തിനോ സ്വഭാവത്തിനോ അത് കുഴപ്പം ചെയ്യില്ല.
  8. സ്വര്‍ഗ്ഗീയ ഇണകള്‍ അതിസുന്ദരരായിരിക്കും.
  9. അവരുടെ നിറങ്ങള്‍ മനോഹരമായിരിക്കും.

Surah Saffath – Ayah 35 to 40

  1. പടച്ചവന്റെ ഏകത്വം പറയപ്പെട്ടപ്പോള്‍ അവര്‍ അഹങ്കരിച്ചിരുന്നു.
  2. ഭ്രാന്തനായ കവിയ്ക്കുവേണ്ടി ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമോയെന്ന് ചോദിച്ചിരുന്നു.
  3. റസൂലുല്ലാഹി ﷺ സത്യദൂതനും മുന്‍കഴിഞ്ഞ ദൂതന്മാരെ ശരിവെക്കുന്നവരുമാണ്.
  4. നിഷേധികള്‍ വേദനാജനകമായ ശിക്ഷയ്ക്ക് തയ്യാറായിക്കൊള്ളുക.
  5. അവരുടെ കര്‍മ്മ ഫലം മാത്രമാണ് അവര്‍ക്ക് നല്‍കപ്പെടുന്നത്.
  6. അല്ലാഹുവിന്റെ നിഷ്‌കളങ്ക ദാസന്മാര്‍ അന്ന് സുരക്ഷിതരായിരിക്കും.

Surah Saffath – Ayah 27 to 34

  1. അവര്‍ പരസ്പരം തര്‍ക്കിക്കും.
  2. നേതാക്കളാണ് വഴികെടുത്തിയതെന്ന് ആരോപിക്കും.
  3. നേതാക്കള്‍ പറയും: നിങ്ങള്‍ വിശ്വാസികള്‍ അല്ലായിരുന്നു.
  4. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല.
  5. എന്താണെങ്കിലും ശിക്ഷ അനുഭവിക്കണം.
  6. ഞങ്ങള്‍ വഴികെട്ടവരായിരുന്നു.
  7. പാപത്തില്‍ സഹകരിച്ചവര്‍ ശിക്ഷയിലും സഹകരിക്കണം.
  8. ഇപ്രകാരമാണ് പാപികള്‍ക്കുള്ള ശിക്ഷ.

Surah Saffath – Ayah 19 to 26

  1. ഒരു അട്ടഹാസത്തില്‍ എല്ലാവരും മുന്നിലെത്തും.
  2. അപ്പോള്‍ അവര്‍ വിലപിക്കും.
  3. ഇത് തീരുമാനത്തിന്റെ ദിവസമാണ്.
  4. വ്യാജ ദൈവങ്ങളെയും ആരാധിച്ചവരെയും കൊണ്ടുവരിക എന്ന് കല്‍പ്പിക്കപ്പെടും.
  5. അവരെ നരകത്തിലേക്ക് നയിക്കുക എന്ന് പറയപ്പെടും.
  6. തീരുമാന പ്രഖ്യാപനത്തിന് ശേഷം അവരെ നിര്‍ത്തപ്പെടും.
  7. പരസ്പരം സഹായിക്കാത്തതെന്ത് എന്ന് പരിഹസിക്കപ്പെടും.
  8. എല്ലാവരും അന്ന് പരിപൂര്‍ണ്ണമായി കീഴടങ്ങുന്നതാണ്.