Audio

Surah Saffath – Ayah 99 to 106

  1. ഇബ്‌റാഹീം നബി (അ) പലായനം ചെയ്തു.
  2. സല്‍സന്താനങ്ങള്‍ക്കുവേണ്ടി ദുആ ചെയ്തു.
  3. സന്താനം ഉണ്ടാകുമെന്ന് സുവാര്‍ത്ത അറിയിക്കപ്പെട്ടു.
  4. ഏക മകനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അര്‍പ്പണം ചെയ്യുന്നു.
  5. പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.
  6. പടച്ചവന്‍ വിളിച്ച് പറഞ്ഞു:
  7. താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!
  8. ഇത് ഒരു പരീക്ഷണമായിരുന്നു.

Surah Saffath – Ayah 88 to 98

  1. ഇബ്‌റാഹീം നബി (അ) നക്ഷത്രങ്ങളിലേക്ക് നോക്കി.
  2. എനിക്ക് രോഗമാണെന്ന് പറഞ്ഞു.
  3. സമൂഹം ഉത്സവത്തിന് യാത്രയായി.
  4. ഇബ്‌റാഹീം നബി (അ) വിഗ്രഹാലയത്തില്‍ പ്രവേശിച്ചു.
  5. സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചു.
  6. തുടര്‍ന്ന് അവയെ അടിച്ച് തകര്‍ത്തു.
  7. സമൂഹം ഓടി വന്നു.
  8. ഇബ്‌റാഹീം നബി (അ) ചോദിച്ചു: നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന വിഗ്രഹം നിങ്ങള്‍ എന്തിനാണ് ആരാധിക്കുന്നത്?
  9. നിങ്ങളുടെയും നിങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുക.
  10. ഇബ്‌റാഹീം നബി (അ) ആളക്കത്തുന്ന അഗ്നിയില്‍ എറിയപ്പെട്ടു.
  11. അല്ലാഹു നിഷേധികളെ പരാജയപ്പെടുത്തി.

Surah Saffath – Ayah 83 to 90

  1. ഇബ്‌റാഹീം നബി (അ) തുടര്‍ന്ന് വന്നു.
  2. ഇബ്‌റാഹീം നബി (അ) രക്ഷിതാവിലേക്ക് വിനയത്തോടെ മടങ്ങി.
  3. പിതാവിനെയും സമൂഹത്തെയും ഉപദേശിച്ചു.
  4. വ്യാജ ദൈവങ്ങളെക്കുറിച്ച് ഉണര്‍ത്തി.
  5. സര്‍വ്വലോക പരിപാലകനെ മനസ്സിലാക്കിക്കൊടുത്തു.
  6. ഇബ്‌റാഹീം നബി (അ) നക്ഷത്രങ്ങളിലേക്ക് നോക്കി.
  7. എനിക്ക് രോഗമാണെന്ന് പറഞ്ഞു.
  8. സമൂഹം ഉത്സവത്തിന് യാത്രയായി.

Surah Saffath – Ayah 75 to 82

  1. നൂഹ് നബി (അ) യുടെ സംഭവം ഓര്‍ക്കുക.
  2. നൂഹ് നബി (അ) യും കൂട്ടരും രക്ഷിക്കപ്പെട്ടു.
  3. അദ്ദേഹത്തിന്റെ പരമ്പര അവശേഷിച്ചു.
  4. പിന്‍ഗാമികള്‍ വാഴ്ത്തിപ്പറഞ്ഞു.
  5. നൂഹ് നബി (അ) യുടെ മേല്‍ സലാം വര്‍ഷിക്കട്ടെ.
  6. നന്മ നിറഞ്ഞവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടുന്നതാണ്.
  7. നൂഹ് നബി (അ) ഉത്തമ ദാസനായിരുന്നു.
  8. എതിരാളികള്‍ മുങ്ങി മരിച്ചു.

Surah Saffath – Ayah 62 to 74

  1. ഇതാണോ നാറ്റമുള്ള നരക വൃക്ഷമാണോ ഉത്തമം?
  2. ഈ വൃക്ഷം തന്നെ ഒരു പരീക്ഷണമാണ്.
  3. ഈ വൃക്ഷം നരകത്തില്‍ മുളയ്ക്കുന്നതാണ്.
  4. ഇതിന്റെ ശാഖകല്‍ പിശാചിന്റെ തലപോലെയായിരിക്കും.
  5. നരകവാസികള്‍ ഇതുകൊണ്ട് വയറ് നിറയ്ക്കും.
  6. അവര്‍ക്ക് കടുത്ത ചൂടുള്ള വെള്ളവും നല്‍കപ്പെടും.
  7. തുടര്‍ന്ന് നരകത്തിലേക്ക് തള്ളപ്പെടും.
  8. അവര്‍ ബുദ്ധി അല്‍പ്പവും ശരിയായി ഉപയോഗിക്കാത്തവരാണ്.
  9. വഴികെട്ടവരുടെ പിന്നില്‍ പാഞ്ഞവരാണ്.
  10. മുന്‍ഗാമികളില്‍ പലരും വഴികെട്ടു.
  11. അവരിലേക്ക് ദൂതന്മാരെ അയച്ചിരുന്നു.
  12. പക്ഷേ, അവര്‍ നിഷേധിക്കുകയും തകരുകയും ചെയ്തു.
  13. എന്നാല്‍ പടച്ചവന്റെ നിഷ്‌കളങ്ക ദാസന്മാര്‍ രക്ഷ പ്രാപിച്ചു.