037 - Surah Saffath Surah Saffath – Ayah 139 to 144 Audio October 9, 2021 Ahmad Hasan യൂനുസ് (അ) ഉന്നത നബിയാണ്.അദ്ദേഹം കപ്പലില്‍ യാത്രയായി.നറുക്കെടുപ്പില്‍ നാമം വന്നു.മത്സ്യം വിഴുങ്ങി.യൂനുസ് (അ) പശ്ചാത്തപിച്ചു.അല്ലാഹു അനുഗ്രഹിച്ചു.
037 - Surah Saffath Surah Saffath – Ayah 133 to 138 Audio October 8, 2021 Ahmad Hasan ലൂത്ത് (അ) മഹാനായ നബിയാണ്.മഹാനും കുടുംബവും രക്ഷ പ്രാപിച്ചു.ഭാര്യ ശിക്ഷയില്‍ കുടുങ്ങി.അവരുടെ നാട് പൂര്‍ണ്ണമായി തകര്‍ന്നു.അവിടെ ഇന്നും ഗുണപാഠങ്ങള്‍ അവശേഷിക്കുന്നു.നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക.
037 - Surah Saffath Surah Saffath – Ayah 123 to 132 Audio October 7, 2021 Ahmad Hasan ഇല്‍യാസ് നബി (അ) നബിയായി നിയോഗിക്കപ്പെട്ടു.ഇല്‍യാസ് നബി (അ) പറഞ്ഞു: പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക.ഉത്തമ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിയ്ക്കുക.അല്ലാഹു നിങ്ങളുടെയും പൂര്‍വ്വികരുടെയും രക്ഷിതാവാണ്.നിഷേധികള്‍ കളവാക്കുകയും തകരുകയും ചെയ്തു.നിഷ്‌കളങ്ക ദാസന്മാര്‍ സുരക്ഷിതരായിരിക്കും.ഉത്തമ സ്മരണ നിലനിന്നു.മഹാനരുടെ മേല്‍ സലാം ഉണ്ടാകട്ടെ.നന്മ നിറഞ്ഞവര്‍ക്ക് ഇപ്രകാരമാണ് പ്രതിഫലം.അദ്ദേഹം ഉത്തമ ദാസനായിരുന്നു.
037 - Surah Saffath Surah Saffath – Ayah 114 to 122 Audio October 6, 2021 Ahmad Hasan മൂസാ (അ), ഹാറൂന്‍ (അ) ഇരുവരും അനുഗ്രഹീതരായി.അവരെയും സമുദായത്തെയും മഹാ ദു:ഖത്തില്‍ നിന്നും രക്ഷിച്ചു.സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.സുവ്യക്ത ഗ്രന്ഥം നല്‍കി.നേര്‍വഴി കാട്ടിക്കൊടുത്തു.സുന്ദര സ്മരണ നിലനിര്‍ത്തി.ഇരു മഹാന്മാരുടെ മേലും സലാം.നല്ലവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.അവര്‍ ഉത്തമ ദാസന്മാരായിരുന്നു.
037 - Surah Saffath Surah Saffath – Ayah 103 to 113 Audio October 5, 2021 Ahmad Hasan പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.പടച്ചവന്‍ വിളിച്ച് പറഞ്ഞു:താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!ഇത് ഒരു പരീക്ഷണമായിരുന്നു.സമുന്നതമായ ഒരു ബലി മൃഗത്തെ പകരം നല്‍കി.ഇബ്‌റാഹീം നബി (അ) ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നു.ഇബ്‌റാഹീം നബി (അ) യുടെ മേല്‍ സലാമുകള്‍.ഉത്തമ ദാസന്മാര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.ഇബ്‌റാഹീം നബി (അ) ഉത്തമ ദാസനായിരുന്നു.ഇസ്ഹാഖ് നബി (അ) യെയും അല്ലാഹു നല്‍കി.പരമ്പരയില്‍ ഐശ്വര്യം ചൊരിഞ്ഞു.