Audio

Surah Dukhan – Ayah 51 to 55

  1. ഭയഭക്തര്‍ വലിയ സമാധാനത്തിലായിരിക്കും.
  2. അരുവികളിലും ആരാമങ്ങളിലും.
  3. ഉന്നത വസ്ത്രം അവര്‍ ധരിക്കും.
  4. സുന്ദര സ്ത്രീകള്‍ അവര്‍ക്ക് നല്‍കപ്പെടും.
  5. അവര്‍ അവിടെ സമാധാനത്തിലായിരിക്കും.

Surah Dukhan – Ayah 43 to 50

  1. നരകത്തില്‍ സഖൂം എന്ന വൃക്ഷമുണ്ട്.
  2. മഹാ പാപികളുടെ ആഹാരമാണത്.
  3. അത് വയറ്റില്‍ വെന്ത് എരിയുന്നതാണ്.
  4. കടുത്ത ചൂടുള്ള വെള്ളം പോലെ.
  5. മലക്കുകളോട് പറയപ്പെടും: മഹാപാപിയെ വലിച്ചിഴക്കുക.
  6. തിളച്ച വെള്ളം തലയില്‍ ഒഴിക്കുക.
  7. പാപികളോട് പറയപ്പെടും: ശിക്ഷ രുചിക്കുക.
  8. ഇത് നിങ്ങള്‍ സംശയിച്ച കാര്യമാണ്.

Surah Dukhan – Ayah 40 to 42

  1. തീരുമാനത്തിന്റെ ഒരു ദിനം വരുന്നതാണ്.
  2. അന്നേദിവസം നിഷേധികള്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല.
  3. പടച്ചവന്‍ വലിയ കരുണയുള്ളവനും വലിയ നീതിമാനുമാണ്.

Surah Dukhan – Ayah 6 to 9

  1. ഇത് നമ്മുടെ കാരുണ്യത്തിന്റെ പ്രേരണയാണ്.
  2. പടച്ചവനാണ് പരിപാലകന്‍ എന്ന് ഉറച്ച് വിശ്വസിക്കുക.
  3. ആരാധനയ്ക്കര്‍ഹനും അല്ലാഹു തന്നെ.
  4. നിഷേധികള്‍ വഞ്ചനയിലാണ്.