Audio

Surah Mariyam – Ayah 64 to 67

  1. എല്ലാ കാര്യങ്ങളും പടച്ചവന്റെ തീരുമാനപ്രകാരം മാത്രമാണ്.
  2. പടച്ചവനെ പോലെ ആരും ഇല്ല.
  3. നിഷേധി മരണാനത്തര ജീവിതത്തെ പരിഹസിക്കുന്നു.
  4. മനുഷ്യൻ സ്വന്തം ജനനത്തിൽ ചിന്തിച്ച് കൊള്ളട്ടെ.

Surah Mariyam – Ayah 60 to 63

  1. പശ്ചാതാപത്തിന്റെ കവാടം ഇപ്പോഴും തുറന്നിരിക്കുന്നു.
  2. പശ്ചാതപിക്കുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കുന്നതാണ്.
  3. സ്വർഗ്ഗം അതിമനോഹരമാണ്.
  4. ഭയഭക്തർക്ക് സ്വർഗ്ഗം ലഭിക്കുന്നതാണ്.

Surah Mariyam – Ayah 59 to 63

  1. മഹാൻമാരുടെ പിൻഗാമികളിൽ പലരും മഹത്വം കളഞ്ഞ് കുളിച്ചു.
  2. പശ്ചാതാപത്തിന്റെ കവാടം ഇപ്പോഴും തുറന്നിരിക്കുന്നു.
  3. പശ്ചാതപിക്കുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കുന്നതാണ്.
  4. സ്വർഗ്ഗം അതിമനോഹരമാണ്.
  5. ഭയഭക്തർക്ക് സ്വർഗ്ഗം ലഭിക്കുന്നതാണ്.

സൂറത്തുൽ കൗസർ

3 ആയത്തുകൾ, പദങ്ങൾ 10, അക്ഷരങ്ങൾ 42, മക്കാമുകർറമയിൽ അവതരണം.1 റുകൂഅ്. അവതരണ ക്രമം 15. പാരായണ ക്രമം 108. സൂറത്തുൽ ആദിയാത്തിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം

  1. തീർച്ചയായും താങ്കൾക്ക് നാം കൗസർ (ധാരാളം നന്മകൾ) നൽകിയിരിക്കുന്നു.
  2. ആകയാൽ താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുക. ബലികൊടുക്കുകയും ചെയ്യുക.
  3. തീർച്ചയായും താങ്കളുടെ ശത്രുതന്നെ പേരും അടയാളവും ഇല്ലാത്തവനായി പോകുന്നതാണ്.

സന്ദേശങ്ങൾ

  1. മുഹമ്മദുർറസൂലുല്ലാഹി സല്ലാല്ലാഹു അലൈഹി വസല്ലം അനുഗ്രഹ സമ്പൂർണ്ണനാണ്. സമുന്നതമായ കൗസർ പ്രസ്തുത അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ്.
  2. നമസ്‌ക്കാരം, ബലി ഇവകളിലൂടെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക.
  3. ശത്രു സ്വയം തകരുന്നതാണ്.

തഫ്‌സീറുൽ ഹസനിയിൽ നിന്നും, പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി ഓച്ചിറ
ഫോൺ: 7736723639, 9747793814