Surah Shu’ara – Ayah 123 to 129

  1. ആദ് സമുദായം നബിമാരെ നിഷേധിച്ചു.
  2. ഹൂദ് നബി (അ) അവരെ ഉപേദേശിച്ചു.
  3. ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്ഥ ദൂതനാണ്.
  4. എന്നെ അനുസരിക്കുക.
  5. ഞാൻ കൂലിയൊന്നും ചോദിക്കുന്നില്ല.
  6. അനാവശ്യമായി കെട്ടിടങ്ങൾ കെട്ടരുത്.
  7. കോട്ടകൾ പണിയരുത്.

Surah Shu’ara – Ayah 118 to 122

  1. അന്തിമ വിധിയ്ക്ക് അപേക്ഷിച്ചു.
  2. അല്ലാഹു വിശ്വാസികളെ രക്ഷിച്ചു.
  3. നിഷേധികളെ ശിക്ഷിച്ചു.
  4. ഈ സംഭവത്തിൽ വലിയ പാഠമുണ്ട്.
  5. അല്ലാഹു കരുണയുള്ളവനാണ്.

Surah Shu’ara – Ayah 111 to 117

  1. വിശ്വാസികളിൽ അധികവും സാധുക്കളാണെന്ന് അവർ ആക്ഷേപിച്ചു.
  2. നൂഹ് നബി (അ) പറഞ്ഞു: ജനങ്ങളുടെ ബാഹ്യത്തിലേക്ക് നോക്കുക.
  3. ആന്തരികം അല്ലാഹു നോക്കും.
  4. ധിക്കാരികൾക്കുവേണ്ടി നല്ലവരെ ഉപേക്ഷിക്കില്ല.
  5. എന്റെ ജോലി, അറിയിക്കുക മാത്രമാണ്.
  6. ധിക്കാരികൾ വിരട്ടി.
  7. നൂഹ് നബി (അ) പ്രാർത്ഥിച്ചു.

Surah Shu’ara – Ayah 105 to 110

  1. നൂഹ് നബി (അ) യെ സമുദായം കളവാക്കി.
  2. നൂഹ് നബി (അ) അല്ലാഹുവിലേക്ക് ക്ഷണിച്ചു.
  3. ഞാൻ വിശ്വസ്ഥനാണെന്ന് ഉണർത്തി.
  4. അല്ലാഹുവിനെ ആരാധിക്കാനും നബിയെ അനുസരിക്കാനും കൽപ്പിച്ചു.
  5. ഞാൻ കൂലിയൊന്നും ആവശ്യപ്പെടുന്നില്ലായെന്ന് പറഞ്ഞു.
  6. നിഷ്‌കളങ്കർ പറയുന്നത് കേൾക്കുകയെന്ന് ഉപദേശിച്ചു.

Surah Shu’ara – Ayah 90 to 104

  1. സ്വർഗ്ഗം ഭയഭക്തരുടെ അരികിലായിരിക്കും.
  2. നരകം ധിക്കാരികൾക്ക് കാണാൻ കഴിയും.
  3. വ്യാജ ദൈവങ്ങളെക്കുറിച്ച് ചോദ്യമുണ്ടാകും.
  4. അവയ്ക്ക് ഒരു സഹായത്തിനും കഴിവില്ല.
  5. അവരെ നരകത്തിൽ എറിയപ്പെടും.
  6. ഇബ്‌ലീസിന്റെ സൈന്യവും നരകത്തിലാകും.
  7. നരകവാസികൾ പരസ്പരം തർക്കിക്കും.
  8. വഴികെട്ടവർ കുറ്റം സമ്മതിക്കും.
  9. ശിർക്കിനെ തള്ളിപ്പറയും.
  10. നേതാക്കളെ നിന്ദിക്കും
  11. ശുപാർശകർ ഇല്ലല്ലോ എന്ന് കേഴും.
  12. സുഹൃത്ത് ഇല്ലായെന്ന് കരയും.
  13. ദുൻയാവിലേക്ക് മടങ്ങാൻ കൊതിക്കും.
  14. ഈ സംഭവത്തിൽ വലിയ പാഠങ്ങളുണ്ട്.
  15. അല്ലാഹു വലിയ പ്രതാപശാലിയാണ്.