038 - Surah Saad Surah Saad – Ayah 55 to 60 Audio November 2, 2021 Ahmad Hasan വഴികെട്ടവരുടെ അന്ത്യം മഹാമോശം.അവര്‍ നരകത്തിലെത്തും.തിളച്ച വെള്ളം നല്‍കപ്പെടും.വേറെയും ധാരാളം ശിക്ഷകളുണ്ട്.നരകവാസികള്‍ പരസ്പരം തര്‍ക്കിക്കും.പരസ്പരം തള്ളിപ്പറയും.
038 - Surah Saad Surah Saad – Ayah 62 to 68 Audio November 3, 2021 Ahmad Hasan അവര്‍ പരിഹസിച്ചിരുന്ന സത്യവിശ്വാസികളെ അന്വേഷിക്കും.അവര്‍ എവിടെയെന്ന് ചോദിക്കുകയും സ്വര്‍ഗ്ഗത്തിലാണെന്ന് അറിയുകയും ചെയ്യും.നരകവാസികളുടെ തര്‍ക്കം സത്യമാണ്.ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രം.അല്ലാഹു ആകാശ-ഭൂമികളുടെ ഉടമസ്ഥനാണ്.ലോകാവസാനം വലിയൊരു സംഭവമാണ്.നിഷേധികള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല.
038 - Surah Saad Surah Saad – Ayah 69 to 74 Audio November 4, 2021 Ahmad Hasan ഈ വിവരങ്ങള്‍ പ്രവാചകന്റെ സ്വന്തം നിര്‍മ്മിതിയല്ല.വഹ്‌യ് മാത്രമാണ് ഇതിന്റെ അടിസ്ഥാനം.മനുഷ്യന്‍ മണ്ണില്‍ നിന്നും പടയ്ക്കപ്പെട്ടു.മലക്കുകളോട് സുജൂദ് ചെയ്യാന്‍ കല്‍പ്പനയുണ്ടായി.എല്ലാവരും സുജൂദ് ചെയ്തു.ഇബ്‌ലീസ് വിസമ്മതിച്ചു.
038 - Surah Saad Surah Saad – Ayah 75 to 85 Audio November 5, 2021 Ahmad Hasan അല്ലാഹു തിരക്കി.ഇബ്‌ലീസ് ഉത്തമനെന്ന് വാദിച്ചു.ഇബ്‌ലീസ് പുറത്താക്കപ്പെട്ടു.ലോകാവസാനം വരെ ശപിക്കപ്പെട്ടു.ഇബ്‌ലീസ് ഇളവിന് അപേക്ഷിച്ചു.അല്ലാഹു അപേക്ഷ സ്വീകരിച്ചു.ലോകാവസാനം വരെ ഇളവ് നല്‍കി.ഇബ്‌ലീസ് പറഞ്ഞു: ഞാന്‍ എല്ലാവരെയും വഴിപിഴപ്പിക്കും.നിഷ്‌കളങ്ക ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുകയില്ല.അല്ലാഹു അരുളി: ഞാന്‍ സത്യം പറയുന്നു:നിന്നെയും നിന്നെ പിന്‍പറ്റുന്നവരെയും നരകത്തില്‍ നിറയ്ക്കും.
038 - Surah Saad Surah Saad – Ayah 86 to 88 Audio November 6, 2021 Ahmad Hasan പ്രവാചകന്റെ ഉപദേശം ആത്മാര്ത്ഥയുള്ളതാണ്.മുഴുവന്‍ മാലോകര്‍ക്കും ഉപദേശമാണ്.സത്യം ഉടനെ പുലരുന്നതാണ്.