Category Archives: 037 – Surah Saffath

Surah Saffath – Ayah 158 to 163

  1. പടച്ചവന് ആരുമായും കുടുംബ ബന്ധമില്ല.
  2. പടച്ചവന്‍ പരിശുദ്ധനാണ്.
  3. നിഷ്‌കളങ്ക ദാസന്മാര്‍ ഇപ്രകാരം പറയുകയില്ല.
  4. വ്യാജ ദൈവങ്ങള്‍ ഒരു ഉപദ്രവും ചെയ്യുന്നതല്ല.
  5. ആരെയും വഴികെടുത്താന്‍ അവര്‍ക്ക് കഴിവില്ല.
  6. നരകത്തിലേക്ക് പോകുന്നവര്‍ കുഴപ്പത്തില്‍ ചാടുന്നവരാണ്.

Surah Saffath – Ayah 164 to 170

  1. ഓരോ മലക്കുകള്‍ക്കും നിര്‍ണ്ണിത സ്ഥാനമുണ്ട്.
  2. അവര്‍ അണിയണിയായി നില്‍ക്കുന്നു.
  3. അവര്‍ പടച്ചവനെ പ്രകീര്‍ത്തിക്കുന്നു.
  4. മക്കാ നിഷേധികള്‍ മുമ്പ് നന്മയ്ക്ക് ആഗ്രഹിച്ചിരുന്നു.
  5. വേദഗ്രന്ഥം കൊതിച്ചിരുന്നു.
  6. അത് ലഭിച്ചാല്‍ ഉത്തമ ദാസരാകുമെന്ന് പറഞ്ഞിരുന്നു.
  7. എന്നാല്‍ പ്രവാചകന്‍ വന്നപ്പോള്‍ നിഷേധിച്ചു.

Surah Saffath – Ayah 171 to 177

  1. അല്ലാഹു സത്യത്തെ ഉയര്‍ത്തുന്നതാണ്.
  2. പ്രവാചകന്മാര്‍ സഹായിക്കപ്പെടുന്നതാണ്.
  3. പടച്ചവന്റെ സൈന്യം വിജയിക്കുന്നതാണ്.
  4. അല്‍പ്പ നാളുകള്‍ അവരുടെ വഴിയില്‍ വിട്ടേക്കുക.
  5. താങ്കളും അവരും നോക്കുക.
  6. നിഷേധികള്‍ ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നു.
  7. ശിക്ഷ ഇറങ്ങുമ്പോള്‍ അവരുടെ അവസ്ഥ വളരെ മോശമായിരിക്കും.

Surah Saffath – Ayah 178 to 182

  1. അല്‍പ്പ നാളത്തേക്ക് അവരെ വിടുക.
  2. എല്ലാവരും പ്രതീക്ഷിച്ച് കൊള്ളുക.
  3. പടച്ചവന്‍ സര്‍വ്വ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണ്.
  4. പ്രവാചകന്മാരുടെ മേല്‍ രക്ഷയുണ്ടാകട്ടെ.
  5. സര്‍വ്വ സ്തുതിയും സര്‍വ്വലോക പരിപാലകനാണ്.