Category Archives: 037 – Surah Saffath

Surah Saffath – Ayah 123 to 132

  1. ഇല്‍യാസ് നബി (അ) നബിയായി നിയോഗിക്കപ്പെട്ടു.
  2. ഇല്‍യാസ് നബി (അ) പറഞ്ഞു: പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക.
  3. ഉത്തമ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിയ്ക്കുക.
  4. അല്ലാഹു നിങ്ങളുടെയും പൂര്‍വ്വികരുടെയും രക്ഷിതാവാണ്.
  5. നിഷേധികള്‍ കളവാക്കുകയും തകരുകയും ചെയ്തു.
  6. നിഷ്‌കളങ്ക ദാസന്മാര്‍ സുരക്ഷിതരായിരിക്കും.
  7. ഉത്തമ സ്മരണ നിലനിന്നു.
  8. മഹാനരുടെ മേല്‍ സലാം ഉണ്ടാകട്ടെ.
  9. നന്മ നിറഞ്ഞവര്‍ക്ക് ഇപ്രകാരമാണ് പ്രതിഫലം.
  10. അദ്ദേഹം ഉത്തമ ദാസനായിരുന്നു.

Surah Saffath – Ayah 133 to 138

  1. ലൂത്ത് (അ) മഹാനായ നബിയാണ്.
  2. മഹാനും കുടുംബവും രക്ഷ പ്രാപിച്ചു.
  3. ഭാര്യ ശിക്ഷയില്‍ കുടുങ്ങി.
  4. അവരുടെ നാട് പൂര്‍ണ്ണമായി തകര്‍ന്നു.
  5. അവിടെ ഇന്നും ഗുണപാഠങ്ങള്‍ അവശേഷിക്കുന്നു.
  6. നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക.

Surah Saffath – Ayah 139 to 144

  1. യൂനുസ് (അ) ഉന്നത നബിയാണ്.
  2. അദ്ദേഹം കപ്പലില്‍ യാത്രയായി.
  3. നറുക്കെടുപ്പില്‍ നാമം വന്നു.
  4. മത്സ്യം വിഴുങ്ങി.
  5. യൂനുസ് (അ) പശ്ചാത്തപിച്ചു.
  6. അല്ലാഹു അനുഗ്രഹിച്ചു.

Surah Saffath – Ayah 145 to 148

  1. മത്സ്യം കരയില്‍ കൊണ്ടിട്ടു.
  2. അരികില്‍ ഉത്തമ വൃക്ഷം മുളപ്പിക്കപ്പെട്ടു.
  3. നാട്ടിലേക്ക് വീണ്ടും മടങ്ങി.
  4. നാട്ടുകാര്‍ വിശ്വസിച്ചു.

Surah Saffath – Ayah 149 to 157

  1. ബഹുദൈവാരാധകര്‍ പടച്ചവന് പെണ്‍മക്കളുണ്ടെന്ന് വാദിക്കുന്നു.
  2. അവര്‍ അതിന് സാക്ഷിയായിരുന്നു.
  3. ഈ വാദം കളവാണ്.
  4. പടച്ചവന് മക്കളുണ്ടെന്ന് പറയുന്നത് വലിയ നുണയാണ്.
  5. അല്ലാഹു പെണ്‍മക്കളെ തെരഞ്ഞെടുത്തിട്ടില്ല.
  6. ബഹുദൈവാരാധകരുടെ വാദം അടിസ്ഥാന രഹിതം.
  7. ഇത്തരം വാദങ്ങള്‍ വിഡ്ഢിത്തരമാണ്.
  8. ഇതിന് ഒരു തെളിവുമില്ല.
  9. സത്യസന്ധനാണെങ്കില്‍ തെളിവ് കൊണ്ടുവരിക.