Category Archives: 037 – Surah Saffath

Surah Saffath – Ayah 35 to 40

  1. പടച്ചവന്റെ ഏകത്വം പറയപ്പെട്ടപ്പോള്‍ അവര്‍ അഹങ്കരിച്ചിരുന്നു.
  2. ഭ്രാന്തനായ കവിയ്ക്കുവേണ്ടി ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമോയെന്ന് ചോദിച്ചിരുന്നു.
  3. റസൂലുല്ലാഹി ﷺ സത്യദൂതനും മുന്‍കഴിഞ്ഞ ദൂതന്മാരെ ശരിവെക്കുന്നവരുമാണ്.
  4. നിഷേധികള്‍ വേദനാജനകമായ ശിക്ഷയ്ക്ക് തയ്യാറായിക്കൊള്ളുക.
  5. അവരുടെ കര്‍മ്മ ഫലം മാത്രമാണ് അവര്‍ക്ക് നല്‍കപ്പെടുന്നത്.
  6. അല്ലാഹുവിന്റെ നിഷ്‌കളങ്ക ദാസന്മാര്‍ അന്ന് സുരക്ഷിതരായിരിക്കും.

Surah Saffath – Ayah 41 to 49

  1. അവര്‍ക്ക് ഉന്നത ആഹാരങ്ങള്‍ നല്‍കപ്പെടും.
  2. രുചികരമായ പഴങ്ങള്‍ കൊണ്ട് ആദരിക്കപ്പെടും.
  3. അവര്‍ സ്വര്‍ഗ്ഗീയ ആരാമങ്ങളിലായിരിക്കും.
  4. മുഖാമുഖം ചാരിക്കിടക്കും.
  5. നിറഞ്ഞ ചശകങ്ങള്‍ അവര്‍ക്കിടയില്‍ കറങ്ങും.
  6. ഭൗതിക മദ്യത്തിന്റെ കുഴപ്പങ്ങളൊന്നും അതില്‍ കാണുകയില്ല.
  7. ശരീരത്തിനോ സ്വഭാവത്തിനോ അത് കുഴപ്പം ചെയ്യില്ല.
  8. സ്വര്‍ഗ്ഗീയ ഇണകള്‍ അതിസുന്ദരരായിരിക്കും.
  9. അവരുടെ നിറങ്ങള്‍ മനോഹരമായിരിക്കും.

Surah Saffath – Ayah 50 to 61

  1. സ്വര്‍ഗ്ഗവാസികള്‍ പരസ്പരം ഭൗതിക വിശേഷങ്ങള്‍ കൈമാറും.
  2. ഒരാള്‍ പറയും: എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.
  3. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച് ദാനങ്ങള്‍ ചെയ്യുകയാണോ എന്നും
  4. മരണാനന്തരം ജീവിതമുണ്ടോയെന്നും ചോദിച്ചിരുന്നു.
  5. അയാള്‍ എവിടെയാണെന്ന് നോക്കാം!
  6. അയാളെ നരകത്തിന്റെ മധ്യത്തില്‍ കിടക്കുന്നതായി കാണും.
  7. പടച്ചവന്റെ അനുഗ്രഹമില്ലായിരുന്നുവെങ്കില്‍ എന്നെയും നിങ്ങള്‍ നശിപ്പിക്കുമായിരുന്നുവെന്നും.
  8. എന്നെ രക്ഷിച്ചത് പടച്ചവന്റെ വലിയ അനുഗ്രഹമാണെന്നും.
  9. ഇനി മരണമില്ലല്ലോ എന്നും.
  10. ശിക്ഷ ഉണ്ടാകുന്നതല്ലെന്നും പറഞ്ഞ് ആശ്വസിക്കുന്നതാണ്.
  11. ഇതാണ് വമ്പിച്ച വിജയം.
  12. പരിശ്രമിക്കുന്നവര്‍ ഇതിനുവേണ്ടി പരിശ്രമിക്കുക.

Surah Saffath – Ayah 62 to 74

  1. ഇതാണോ നാറ്റമുള്ള നരക വൃക്ഷമാണോ ഉത്തമം?
  2. ഈ വൃക്ഷം തന്നെ ഒരു പരീക്ഷണമാണ്.
  3. ഈ വൃക്ഷം നരകത്തില്‍ മുളയ്ക്കുന്നതാണ്.
  4. ഇതിന്റെ ശാഖകല്‍ പിശാചിന്റെ തലപോലെയായിരിക്കും.
  5. നരകവാസികള്‍ ഇതുകൊണ്ട് വയറ് നിറയ്ക്കും.
  6. അവര്‍ക്ക് കടുത്ത ചൂടുള്ള വെള്ളവും നല്‍കപ്പെടും.
  7. തുടര്‍ന്ന് നരകത്തിലേക്ക് തള്ളപ്പെടും.
  8. അവര്‍ ബുദ്ധി അല്‍പ്പവും ശരിയായി ഉപയോഗിക്കാത്തവരാണ്.
  9. വഴികെട്ടവരുടെ പിന്നില്‍ പാഞ്ഞവരാണ്.
  10. മുന്‍ഗാമികളില്‍ പലരും വഴികെട്ടു.
  11. അവരിലേക്ക് ദൂതന്മാരെ അയച്ചിരുന്നു.
  12. പക്ഷേ, അവര്‍ നിഷേധിക്കുകയും തകരുകയും ചെയ്തു.
  13. എന്നാല്‍ പടച്ചവന്റെ നിഷ്‌കളങ്ക ദാസന്മാര്‍ രക്ഷ പ്രാപിച്ചു.

Surah Saffath – Ayah 75 to 82

  1. നൂഹ് നബി (അ) യുടെ സംഭവം ഓര്‍ക്കുക.
  2. നൂഹ് നബി (അ) യും കൂട്ടരും രക്ഷിക്കപ്പെട്ടു.
  3. അദ്ദേഹത്തിന്റെ പരമ്പര അവശേഷിച്ചു.
  4. പിന്‍ഗാമികള്‍ വാഴ്ത്തിപ്പറഞ്ഞു.
  5. നൂഹ് നബി (അ) യുടെ മേല്‍ സലാം വര്‍ഷിക്കട്ടെ.
  6. നന്മ നിറഞ്ഞവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടുന്നതാണ്.
  7. നൂഹ് നബി (അ) ഉത്തമ ദാസനായിരുന്നു.
  8. എതിരാളികള്‍ മുങ്ങി മരിച്ചു.