039 - Surah Zumar Surah Zumar – Ayah 60 to 63 Audio November 29, 2021 Ahmad Hasan സത്യത്തെ കളവാക്കിയവരുടെ മുഖം ഖിയാമത്ത് ദിനം കറുക്കുന്നതാണ്.സത്യം സ്വീകരിച്ച് സൂക്ഷ്മതയോടെ ജീവിച്ചവരെ അല്ലാഹു ഉജ്ജ്വല വിജയം നൽകി രക്ഷിക്കുന്നതാണ്.അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവ്.സകലകാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന് മാത്രമാണ്.
039 - Surah Zumar Surah Zumar – Ayah 55 to 59 Audio November 28, 2021 Ahmad Hasan പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.പശ്ചാത്തപിക്കാത്ത പാപികള്‍ക്ക് മഹ്ശര്‍ വന്‍സഭയില്‍ ദുഃഖിക്കേണ്ടി വരും.ദുർമാർഗ്ഗികൾ നാളെ സന്മാർഗ്ഗത്തെ കൊതിക്കും.നരകം കാണുമ്പോൾ ഇഹലോകത്തേക്ക് മടങ്ങാൻ മോഹിക്കും.സന്മാർഗ്ഗ ദർശനം വന്നിട്ടും കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവർ പിന്നീട് വ്യാജമായി മോഹിച്ചിട്ട് ഒരു ഗുണവുമില്ല.
039 - Surah Zumar Surah Zumar – Ayah 53 to 55 Audio November 27, 2021 Ahmad Hasan അല്ലാഹുവിന്റെ കാരുണ്യവും മാപ്പും വളരെ വിശാലമാണ്.അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. എല്ലാം പൊറുത്ത് തരും.പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.
039 - Surah Zumar Surah Zumar – Ayah 49 to 52 Audio November 26, 2021 Ahmad Hasan അല്ലാഹുവില്‍ പൂര്‍ണ്ണ വിശ്വാസമില്ലാത്തവര്‍ പ്രയാസത്തില്‍ വിനയവും വിശാലതയില്‍ അഹങ്കാരവും കാണിക്കുന്നു.അഹങ്കാരികള്‍ക്ക് അഹന്ത ഒരു ഗുണവും ചെയ്തിട്ടില്ലെന്നോര്‍ക്കുക.മുന്‍കഴിഞ്ഞവരുടെ അവസ്ഥ ഇനിയും ആവര്‍ത്തിക്കുന്നതാണ്.വിശാലതയും ഞെരുക്കവും അല്ലാഹു നല്‍കുന്നതാണ്. ഇത് രണ്ടും മഹത്വത്തിന്റെ അടിസ്ഥാനമല്ല.
039 - Surah Zumar Surah Zumar – Ayah 45 to 48 Audio November 25, 2021 Ahmad Hasan അല്ലാഹുവിനെ കുറിച്ച് പറയപ്പെടുമ്പോള്‍ അസ്വസ്ഥത മഹാമോശമാണ്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അല്ലാഹുവിനെ ഏല്‍പ്പിക്കുക.അക്രമിക്ക് സമ്പത്ത് പരലോകത്ത് ഒരു ഗുണവും ചെയ്യുന്നതല്ല.മുഴുവന്‍ കര്‍മ്മങ്ങളുടെയും ഫലം നാളെ പ്രകടമാകുന്നതാണ്.