All posts by Ahmad Hasan

Surah Thaha – Ayah 1 to 4

CHAPTER : 20

  1. ത്വഹാ എന്നതിന്റെ യഥാർത്ഥ ആശയം അല്ലാഹുവിന് അറിയാം. ഇതിന്റെ ഉള്ളടക്കത്തിലേക്കുള്ള സൂചനയുമാകാം.
  2. പരിശുദ്ധ ഖുർആൻ കാരുണ്യമാണ്, ഉപദ്രവമല്ല.
  3. ഖുർആൻ പഴയ പാഠങ്ങൾ ഉണർത്തുന്നു.
  4. ഖുർആൻ സർവ്വലോക സ്രഷ്ടാവിന്റെ ഭാഷണമാണ്.

Surah Mariyam – Ayah 96 to 98

  1. സത്യ വിശ്വാസികൾ സ്‌നേഹിക്കപ്പെടുന്നതാണ്.
  2. ഖുർആൻ സമ്പൂർണ്ണ ഗ്രന്ഥമാണ്.
  3. ഗതകാല സമൂഹങ്ങളുടെ സംഭവങ്ങൾ ഗുണപാഠം നിറഞ്ഞതാണ്.

Surah Mariyam – Ayah 88 to 95

  1. പടച്ചവന് പുത്രൻമാർ എന്ന് വാദിക്കുന്നത് വലിയ പാപമാണ്.
  2. പടച്ചവന് മക്കളുണ്ടെന്ന വാദം വലിയ കളവാണ്.
  3. ഈ വാദം വളരെ നാശകരമാണ്.
  4. ഈ വാദം നിസാരമല്ല.
  5. പടച്ചവന് മക്കളുണ്ടാകുന്നത് അവന്റെ മഹത്വത്തിന് എതിരാണ്.
  6. എല്ലാവരും പടച്ചവന്റെ അടിമകളാണ്.
  7. എല്ലാവരെയും പടച്ചവൻ പരിപൂർണ്ണമായും നിയന്ത്രിക്കുന്നു.
  8. എല്ലാവരും പടച്ചവന്റെ അടിമകളാണ്.

സൂറത്തുൽ കൗസർ

3 ആയത്തുകൾ, പദങ്ങൾ 10, അക്ഷരങ്ങൾ 42, മക്കാമുകർറമയിൽ അവതരണം.1 റുകൂഅ്. അവതരണ ക്രമം 15. പാരായണ ക്രമം 108. സൂറത്തുൽ ആദിയാത്തിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം

  1. തീർച്ചയായും താങ്കൾക്ക് നാം കൗസർ (ധാരാളം നന്മകൾ) നൽകിയിരിക്കുന്നു.
  2. ആകയാൽ താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുക. ബലികൊടുക്കുകയും ചെയ്യുക.
  3. തീർച്ചയായും താങ്കളുടെ ശത്രുതന്നെ പേരും അടയാളവും ഇല്ലാത്തവനായി പോകുന്നതാണ്.

സന്ദേശങ്ങൾ

  1. മുഹമ്മദുർറസൂലുല്ലാഹി സല്ലാല്ലാഹു അലൈഹി വസല്ലം അനുഗ്രഹ സമ്പൂർണ്ണനാണ്. സമുന്നതമായ കൗസർ പ്രസ്തുത അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ്.
  2. നമസ്‌ക്കാരം, ബലി ഇവകളിലൂടെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക.
  3. ശത്രു സ്വയം തകരുന്നതാണ്.

തഫ്‌സീറുൽ ഹസനിയിൽ നിന്നും, പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി ഓച്ചിറ
ഫോൺ: 7736723639, 9747793814