Surah Shu’ara – Ayah 30 to 37

  1. ദൃഷ്ടാന്തം കാണിച്ചാലും തടവിലിടുമോയെന്ന് മൂസാ നബി (അ) ചോദിച്ചു.
  2. ഫിർഔൻ ദൃഷ്ടാന്തം ആവശ്യപ്പെട്ടു.
  3. മൂസാ നബി (അ) യുടെ വടി പാമ്പായി.
  4. കരം പ്രകാശിച്ചു.
  5. ഇത് മാരണമാണെന്ന് ഫിർഔൻ പ്രതികരിച്ചു.
  6. ഈജിപ്തുകാരെ നാടുകടത്തലാണ് മൂസയുടെ ലക്ഷ്യമെന്ന് ജനങ്ങളെ ഭയപ്പെടുത്തി.
  7. ഫിർഔൻ അടുത്തവരോട് കൂടിയാലോചിച്ചു.
  8. മാരണക്കാരെ വിളിച്ച് കൂട്ടാൻ അവർ പറഞ്ഞു.

Surah Shu’ara – Ayah 24 to 29

  1. ആകാശ-ഭൂമികളുടെ പരിപാലകനാണെന്ന് മറുപടി നൽകപ്പെട്ടു.
  2. ഫിർഔൻ പരിഹസിച്ചു.
  3. അല്ലാഹു നിങ്ങളുടെയും മുൻഗാമികളുടെയും പരിപാലകനാണെന്ന് മൂസാ നബി (അ) തുടർന്നു.
  4. മൂസ ഭ്രാന്തനാണെന്ന് ഫിർഔൻ ആരോപിച്ചു.
  5. പടച്ചവൻ സർവ്വതിന്റെയും പരിപാലകനാണെന്ന് മൂസാ നബി (അ) പറഞ്ഞു.
  6. ഫിർഔൻ ഭീഷണി മുഴക്കി.

Surah Shu’ara – Ayah 18 to 23

  1. ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.
  2. കൊലയെ അനുസ്മരിച്ചു.
  3. അറിവില്ലാതെ സംഭവിച്ചതാണെന്ന് മൂസാ നബി (അ) പറഞ്ഞു.
  4. ഭയന്ന് ഓടിപ്പോയതിന് ശേഷം നിർഭയനായി ഇപ്പോൾ വന്നിരിക്കുകയാണെന്ന് പറഞ്ഞു.
  5. എന്റെ കുടുംബത്തോട് ചെയ്ത അക്രമങ്ങൾ കാരണമാണ് എന്നെ സഹായിക്കേണ്ടി വന്നത് എന്ന് തിരിച്ചടിച്ചു.
  6. സർവ്വലോക രക്ഷിതാവ് ആരാണെന്ന് ഫിർഔൻ ചോദിച്ചു.

Surah Shu’ara – Ayah 10 to 17

  1. മൂസാ നബി (അ) അക്രമികളിലേക്ക് അയക്കപ്പെട്ടു.
  2. ഫിർഔൻ അക്രമികളുടെ നേതാവായിരുന്നു.
  3. മൂസാ നബി (അ) ഭയന്നു.
  4. സഹോദരനെ സഹായി ആക്കാൻ അപേക്ഷിച്ചു.
  5. പഴയ കൊലയ്ക്ക് പകരം കൊല്ലപ്പെടുമെന്ന് ശങ്കിച്ചു.
  6. അല്ലാഹു ആശ്വസിപ്പിച്ചു.
  7. മൂസാ നബി (അ) ഫിർഔനിന്റെ ദർബാറിലെത്തി.
  8. രക്ഷിതാവിനെ അനുസരിക്കാനും അടിമകളെ അക്രമിക്കാതിരിക്കാനും ഉപദേശിച്ചു.