All posts by Ahmad Hasan

Surah Saffath – Ayah 123 to 132

  1. ഇല്‍യാസ് നബി (അ) നബിയായി നിയോഗിക്കപ്പെട്ടു.
  2. ഇല്‍യാസ് നബി (അ) പറഞ്ഞു: പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക.
  3. ഉത്തമ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിയ്ക്കുക.
  4. അല്ലാഹു നിങ്ങളുടെയും പൂര്‍വ്വികരുടെയും രക്ഷിതാവാണ്.
  5. നിഷേധികള്‍ കളവാക്കുകയും തകരുകയും ചെയ്തു.
  6. നിഷ്‌കളങ്ക ദാസന്മാര്‍ സുരക്ഷിതരായിരിക്കും.
  7. ഉത്തമ സ്മരണ നിലനിന്നു.
  8. മഹാനരുടെ മേല്‍ സലാം ഉണ്ടാകട്ടെ.
  9. നന്മ നിറഞ്ഞവര്‍ക്ക് ഇപ്രകാരമാണ് പ്രതിഫലം.
  10. അദ്ദേഹം ഉത്തമ ദാസനായിരുന്നു.

Surah Saffath – Ayah 114 to 122

  1. മൂസാ (അ), ഹാറൂന്‍ (അ) ഇരുവരും അനുഗ്രഹീതരായി.
  2. അവരെയും സമുദായത്തെയും മഹാ ദു:ഖത്തില്‍ നിന്നും രക്ഷിച്ചു.
  3. സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.
  4. സുവ്യക്ത ഗ്രന്ഥം നല്‍കി.
  5. നേര്‍വഴി കാട്ടിക്കൊടുത്തു.
  6. സുന്ദര സ്മരണ നിലനിര്‍ത്തി.
  7. ഇരു മഹാന്മാരുടെ മേലും സലാം.
  8. നല്ലവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.
  9. അവര്‍ ഉത്തമ ദാസന്മാരായിരുന്നു.

Surah Saffath – Ayah 103 to 113

  1. പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.
  2. പടച്ചവന്‍ വിളിച്ച് പറഞ്ഞു:
  3. താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!
  4. ഇത് ഒരു പരീക്ഷണമായിരുന്നു.
  5. സമുന്നതമായ ഒരു ബലി മൃഗത്തെ പകരം നല്‍കി.
  6. ഇബ്‌റാഹീം നബി (അ) ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നു.
  7. ഇബ്‌റാഹീം നബി (അ) യുടെ മേല്‍ സലാമുകള്‍.
  8. ഉത്തമ ദാസന്മാര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.
  9. ഇബ്‌റാഹീം നബി (അ) ഉത്തമ ദാസനായിരുന്നു.
  10. ഇസ്ഹാഖ് നബി (അ) യെയും അല്ലാഹു നല്‍കി.
  11. പരമ്പരയില്‍ ഐശ്വര്യം ചൊരിഞ്ഞു.

Surah Saffath – Ayah 99 to 106

  1. ഇബ്‌റാഹീം നബി (അ) പലായനം ചെയ്തു.
  2. സല്‍സന്താനങ്ങള്‍ക്കുവേണ്ടി ദുആ ചെയ്തു.
  3. സന്താനം ഉണ്ടാകുമെന്ന് സുവാര്‍ത്ത അറിയിക്കപ്പെട്ടു.
  4. ഏക മകനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അര്‍പ്പണം ചെയ്യുന്നു.
  5. പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.
  6. പടച്ചവന്‍ വിളിച്ച് പറഞ്ഞു:
  7. താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!
  8. ഇത് ഒരു പരീക്ഷണമായിരുന്നു.

Surah Saffath – Ayah 88 to 98

  1. ഇബ്‌റാഹീം നബി (അ) നക്ഷത്രങ്ങളിലേക്ക് നോക്കി.
  2. എനിക്ക് രോഗമാണെന്ന് പറഞ്ഞു.
  3. സമൂഹം ഉത്സവത്തിന് യാത്രയായി.
  4. ഇബ്‌റാഹീം നബി (അ) വിഗ്രഹാലയത്തില്‍ പ്രവേശിച്ചു.
  5. സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചു.
  6. തുടര്‍ന്ന് അവയെ അടിച്ച് തകര്‍ത്തു.
  7. സമൂഹം ഓടി വന്നു.
  8. ഇബ്‌റാഹീം നബി (അ) ചോദിച്ചു: നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന വിഗ്രഹം നിങ്ങള്‍ എന്തിനാണ് ആരാധിക്കുന്നത്?
  9. നിങ്ങളുടെയും നിങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുക.
  10. ഇബ്‌റാഹീം നബി (അ) ആളക്കത്തുന്ന അഗ്നിയില്‍ എറിയപ്പെട്ടു.
  11. അല്ലാഹു നിഷേധികളെ പരാജയപ്പെടുത്തി.