Surah Kahf – Ayah 42 to 44

  1. അടുത്ത ദിവസം അതെല്ലാം തകർന്ന് തരിപ്പണമായി.
  2. ഈ നാശ സമയത്ത് ഒരു സഹായിയും ഉണ്ടായില്ല.
  3. കാര്യകർത്താവ് അല്ലാഹു മാത്രമാണ്.

Surah Al Kahf – Ayah 32 to 41

  1. അഹങ്കാരിയും നിഷേധിയുമായ സമ്പന്നന്റെ സംഭവം.
  2. അയാൾക്ക് ധാരാളം സമ്പത്ത് നൽകപ്പെട്ടു.
  3. സമ്പത്ത് കൂടിക്കൊണ്ടിരുന്നു.
  4. ഈ സമ്പത്ത് നശിക്കുകയില്ലെന്ന് അയാൾ വിചാരിച്ചു.
  5. പരലോകത്തെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു.
  6. വിശ്വാസിയായ അയൽവാസി പടച്ചവനെക്കുറിച്ച് ഉണർത്തി.
  7. പടച്ചവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.
  8. അനുഗ്രങ്ങൾ കാണുമ്പോൾ മാഷാ അല്ലാഹ് (അല്ലാഹുവിന്റെ അനുഗ്രമാണിത്) എന്ന് പറയാൻ ഉപദേശിച്ചു.
  9. ഇതിനേക്കാളും നല്ലത് എനിക്ക് നൽകാൻ അല്ലാഹുവിന് കഴിവുണ്ട് എന്ന് ആശ്വസിച്ചു.
  10. നിങ്ങളുടെ അരുവിയും ആരാമവും ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും ഉണർത്തി.

Surah Al Kahf – Ayah 29 to 31

  1. സത്യമായ കാര്യം പറഞ്ഞുകൊണ്ടിരിക്കുക.
  2. സത്യവിശ്വാസികളുടെ സൽക്കർമ്മങ്ങൾ പാഴാകുന്നതല്ല.
  3. സത്യവിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ സമുന്നത അനുഗ്രങ്ങളുണ്ട്.

Surah Al Kahf – Ayah 27 to 28

  1. സുവ്യക്തമായ ഖുർആൻ സന്ദേശങ്ങൾ ജനങ്ങൾക്ക് മുമ്പാകെ സമർപ്പിക്കുക.
  2. നിഷ്‌കളങ്കതയോട് കൂടി അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക.