Category Archives: 039 – Surah Zumar

Surah Zumar – Ayah 55 to 59

  1. പരുശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പിന്‍പറ്റുക.
  2. പശ്ചാത്തപിക്കാത്ത പാപികള്‍ക്ക് മഹ്ശര്‍ വന്‍സഭയില്‍ ദുഃഖിക്കേണ്ടി വരും.
  3. ദുർമാർഗ്ഗികൾ നാളെ സന്മാർഗ്ഗത്തെ കൊതിക്കും.
  4. നരകം കാണുമ്പോൾ ഇഹലോകത്തേക്ക് മടങ്ങാൻ മോഹിക്കും.
  5. സന്മാർഗ്ഗ ദർശനം വന്നിട്ടും കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവർ പിന്നീട് വ്യാജമായി മോഹിച്ചിട്ട് ഒരു ഗുണവുമില്ല.

Surah Zumar – Ayah 60 to 63

  1. സത്യത്തെ കളവാക്കിയവരുടെ മുഖം ഖിയാമത്ത് ദിനം കറുക്കുന്നതാണ്.
  2. സത്യം സ്വീകരിച്ച് സൂക്ഷ്മതയോടെ ജീവിച്ചവരെ അല്ലാഹു ഉജ്ജ്വല വിജയം നൽകി രക്ഷിക്കുന്നതാണ്.
  3. അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവ്.
  4. സകലകാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിന് മാത്രമാണ്.

Surah Zumar – Ayah 64 to 66

  1. ഇങ്ങനെയുള്ള അല്ലാഹുവിനെ വിട്ട് മറ്റുള്ളവരെ ആരാധിക്കുന്നത് തികഞ്ഞ അജ്ഞത മാത്രമാണ്.
  2. ഏകദൈവ വിശ്വാസത്തിന്റെ പ്രാധാന്യവും ബഹുദൈവാരാധനയുടെ നിന്ദ്യതയും മുന്‍കഴിഞ്ഞ നബിമാരും ഉണര്‍ത്തിയിട്ടുള്ളതാണ്.
  3. ആകയാല്‍ പടച്ചവനെ മാത്രം ആരാധിക്കുക.

Surah Zumar – Ayah 68 to 70

  1. സൂര്‍ കാഹളത്തില്‍ ആദ്യം ഊതപ്പെടുമ്പോള്‍ എല്ലാവരും നിലംപതിക്കുന്നതും രണ്ടാമത് ഊതപ്പെടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതുമാണ്.
  2. സാക്ഷികളെ കൊണ്ടുവരപ്പെടുന്നതും നീതിയോടെ വിധിക്കപ്പെടുന്നതുമാണ്.
  3. എല്ലാവർക്കും പ്രതിഫലം പരിപൂർണ്ണമായി നൽകപ്പെടും.