Category Archives: 036 – Surah Yaseen

Surah Yaseen – Ayah 18 to 21

  1. നാട്ടുകാര്‍ പ്രവാചകന്മാരെ ശകുനമായി കണ്ടു.
  2. ശകുനം ഒന്നുമല്ല. സത്യാസത്യങ്ങള്‍ രേഖയുടെ അടിസ്ഥാനത്തിലാണ് വ്യക്തമാകുന്നത്.
  3. പ്രവാചകന്മാരെ പിന്‍പറ്റുന്നതാണ് നന്മയെന്ന് നിക്ഷ്പക്ഷനായ ഒരു വ്യക്തി പറഞ്ഞു.
  4. സന്മാര്‍ഗ്ഗവും നിഷ്‌കളങ്കതയും പ്രവാചകന്മാരുടെ സത്യതയുടെ രേഖകളാണ്.

Surah Yaseen – Ayah 22 to 27

  1. പടച്ചവനെ ആരാധിക്കുകയെന്ന് പ്രകൃതിയും ബുദ്ധിയും പറയുന്നു.
  2. യാതൊരു കഴിവും ഗുണവും ഇല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ല.
  3. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് വ്യക്തമായ വഴികേടാണ്.
  4. സത്യസന്ധതയില്‍ ഉറച്ച് നിന്ന ദാസന്‍ ധൈര്യസമേതം വിശ്വാസം പ്രകടമാക്കി.
  5. അദ്ദേഹം കൊല്ലപ്പെട്ടു, നേരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.
  6. തനിക്ക് ലഭിച്ച ആദരവ് സമുദായം അറിഞ്ഞിരുന്നുവെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു.

Surah Yaseen – Ayah 28 to 32

  1. പ്രസ്തുത നാട്ടുകാരെ ശിക്ഷിക്കാന്‍ ആകാശത്ത് നിന്നും സൈന്യത്തെ ഇറക്കേണ്ടി വന്നില്ല.
  2. ഒരു അട്ടഹാസത്തില്‍ എല്ലാവരും തകര്‍ന്ന് തരിപ്പണമായി.
  3. പ്രവാചകന്മാരെ പരിഹസിക്കുന്നവരുടെ കാര്യം അത്ഭുതം തന്നെ.
  4. ഗതകാല സമൂഹങ്ങളുടെ അവസ്ഥകളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക.
  5. ഇഹലോകത്ത് മാത്രമല്ല, പരലോക ശിക്ഷയും അവരെ പ്രതീക്ഷിക്കുന്നു.

Surah Yaseen – Ayah 33 to 35

  1. നിര്‍ജ്ജീവമായ ഭൂമിയെ അല്ലാഹു സജീവമാക്കുന്നതുപോലെ മരിച്ചവരെ വീണ്ടും എഴുന്നേല്‍പ്പിക്കുന്നതാണ്.
  2. നിര്‍ജ്ജീവമായ ഭൂമിയില്‍ നിന്നും ഉറവകള്‍ പ്രവഹിക്കുകയും തോട്ടങ്ങള്‍ പ്രകാശിക്കുകയും ചെയ്യുന്നു.
  3. ഭൂമിയുടെ കാര്യങ്ങള്‍ പടച്ചവന്റെ തന്ത്രജ്ഞതയുടെ തെളിവാണ്.

Surah Yaseen – Ayah 36 to 38

  1. സര്‍വ്വ സൃഷ്ടികള്‍ക്കുമിടയില്‍ പടച്ചവന്‍ ഇണകളെ വെച്ചിരിക്കുന്നു.
  2. രാപകലുകളുടെ വരവും പോക്കും പടച്ചവന്റെ ദൃഷ്ടാന്തമാണ്.
  3. സൂര്യന്റെ സഞ്ചാരവും വലിയൊരു ദൃഷ്ടാന്തം