Category Archives: 019 – Surah Mariyam

Surah Mariyam – Ayah 77 to 82

  1. ധിക്കാരി പരലോകത്തിൽ അനുഗ്രഹീതനാകുമെന്ന് വ്യമോഹം പുലർത്തുന്നു.
  2. ധിക്കാരിക്ക് അദൃഷ്യ ജ്ഞാനമില്ല.
  3. അഹങ്കാര വാക്കുകൾ കൂടുന്നതിനനുസരിച്ച് ശിക്ഷയും വർദ്ധിക്കുന്നതാണ്.
  4. ഖിയാമത്ത് ദിനം എല്ലാവരും ഒറ്റക്ക് വരുന്നതാണ്.
  5. വ്യജദൈവങ്ങൾ യാതൊരു സഹായവും ചെയ്യുന്നതല്ല.
  6. മറിച്ച് അവർ എതിരാളികളാകുന്നതാണ്.

Surah Mariyam – Ayah 83 to 87

  1. നിഷേധികളുടെ മേൽ പിശാച് അധികാരിയാകും.
  2. നിഷേധികൾക്ക് ഇഹലോകത്ത് അൽപ്പം ഇളവ് നൽകപ്പെട്ടിരിക്കുന്നു.
  3. നല്ലവർ രാജകീയ അഥിതികളെ പോലെ പരലോകത്തിൽ വരുന്നതാണ്.
  4. ധിക്കാരികളെ മൃഗങ്ങളെപ്പോലെ തള്ളിക്കൊണ്ട് വരുന്നതാണ്.
  5. അന്ന് പടച്ചവന്റെ അനുമതിയില്ലാതെ ആരും ശുപാർഷ ചെയ്യുന്നതല്ല.

Surah Mariyam – Ayah 88 to 95

  1. പടച്ചവന് പുത്രൻമാർ എന്ന് വാദിക്കുന്നത് വലിയ പാപമാണ്.
  2. പടച്ചവന് മക്കളുണ്ടെന്ന വാദം വലിയ കളവാണ്.
  3. ഈ വാദം വളരെ നാശകരമാണ്.
  4. ഈ വാദം നിസാരമല്ല.
  5. പടച്ചവന് മക്കളുണ്ടാകുന്നത് അവന്റെ മഹത്വത്തിന് എതിരാണ്.
  6. എല്ലാവരും പടച്ചവന്റെ അടിമകളാണ്.
  7. എല്ലാവരെയും പടച്ചവൻ പരിപൂർണ്ണമായും നിയന്ത്രിക്കുന്നു.
  8. എല്ലാവരും പടച്ചവന്റെ അടിമകളാണ്.

Surah Mariyam – Ayah 96 to 98

  1. സത്യ വിശ്വാസികൾ സ്‌നേഹിക്കപ്പെടുന്നതാണ്.
  2. ഖുർആൻ സമ്പൂർണ്ണ ഗ്രന്ഥമാണ്.
  3. ഗതകാല സമൂഹങ്ങളുടെ സംഭവങ്ങൾ ഗുണപാഠം നിറഞ്ഞതാണ്.