- ശിക്ഷ പൊടുന്നനെ വരുന്നതാണ്.
- അപ്പോൾ ഇളവിനെ അപേക്ഷിക്കുക.
- ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നത് എന്തിനാണ്?
- ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ശിക്ഷ പിന്തിക്കപ്പെടുന്നു.
- എന്താണെങ്കിലും അത് വന്ന് ചേരുന്നതാണ്.
- അപ്പോൾ ഭൗതിക വസ്തുക്കൾ ശിക്ഷയിൽ നിന്നും അവരെ രക്ഷിക്കുന്നതല്ല.
- എല്ലാ നാടുകൾക്കും നാം ഇളവ് നൽകി.
- നാം അക്രമിയല്ല.
- ഖുർആൻ പടച്ചവന്റെ ഭാഷണമാണ്.
- ഇത് പോലുള്ളത് അവതരിപ്പിക്കാൻ പിശാചുക്കൾക്ക് കഴിയുകയില്ല.
- പിശാച് ഇവയുടെ അരികിൽപ്പോലും എത്തുന്നതല്ല.