- പടച്ചവന്റെ ഏകത്വം പറയപ്പെട്ടപ്പോള്‍ അവര്‍ അഹങ്കരിച്ചിരുന്നു.
- ഭ്രാന്തനായ കവിയ്ക്കുവേണ്ടി ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമോയെന്ന് ചോദിച്ചിരുന്നു.
- റസൂലുല്ലാഹി ﷺ സത്യദൂതനും മുന്‍കഴിഞ്ഞ ദൂതന്മാരെ ശരിവെക്കുന്നവരുമാണ്.
- നിഷേധികള്‍ വേദനാജനകമായ ശിക്ഷയ്ക്ക് തയ്യാറായിക്കൊള്ളുക.
- അവരുടെ കര്‍മ്മ ഫലം മാത്രമാണ് അവര്‍ക്ക് നല്‍കപ്പെടുന്നത്.
- അല്ലാഹുവിന്റെ നിഷ്‌കളങ്ക ദാസന്മാര്‍ അന്ന് സുരക്ഷിതരായിരിക്കും.