All posts by Editor

സൂറത്തുൽ കൗസർ

3 ആയത്തുകൾ, പദങ്ങൾ 10, അക്ഷരങ്ങൾ 42, മക്കാമുകർറമയിൽ അവതരണം.1 റുകൂഅ്. അവതരണ ക്രമം 15. പാരായണ ക്രമം 108. സൂറത്തുൽ ആദിയാത്തിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം

  1. തീർച്ചയായും താങ്കൾക്ക് നാം കൗസർ (ധാരാളം നന്മകൾ) നൽകിയിരിക്കുന്നു.
  2. ആകയാൽ താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുക. ബലികൊടുക്കുകയും ചെയ്യുക.
  3. തീർച്ചയായും താങ്കളുടെ ശത്രുതന്നെ പേരും അടയാളവും ഇല്ലാത്തവനായി പോകുന്നതാണ്.

സന്ദേശങ്ങൾ

  1. മുഹമ്മദുർറസൂലുല്ലാഹി സല്ലാല്ലാഹു അലൈഹി വസല്ലം അനുഗ്രഹ സമ്പൂർണ്ണനാണ്. സമുന്നതമായ കൗസർ പ്രസ്തുത അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ്.
  2. നമസ്‌ക്കാരം, ബലി ഇവകളിലൂടെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുക.
  3. ശത്രു സ്വയം തകരുന്നതാണ്.

തഫ്‌സീറുൽ ഹസനിയിൽ നിന്നും, പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി ഓച്ചിറ
ഫോൺ: 7736723639, 9747793814

Surah Mariyam – Ayah 01 to 04

ᴄʜᴀᴘᴛᴇʀ : 19

  1. മുഖത്വആത്ത് അക്ഷരങ്ങളുടെ ആശയം അറിയുന്നവൻ അല്ലാഹു മാത്രം. ഇത് ഈ സൂറത്തിന്റെ സന്ദേശങ്ങളിലേക്കുള്ള സൂചനയുമാകാം.
  2. സകരിയ്യാ നബി (അ)യെ അനുസ്മരിക്കുക.
  3. സകരിയ്യാ നബി (അ) പതുക്കെ ദുആ ചെയ്തു.
  4. അല്ലാഹുവിനോട് ദു:ഖം പറയുന്നു.

സൂറത്തുൽ മാഊൻ

7 ആയത്തുകൾ, പദങ്ങൾ 25, അക്ഷരങ്ങൾ 125, ആദ്യത്തെ മൂന്ന് ആയത്ത് മക്കാമുകർറമയിൽ അവതരണം. ബാക്കിയുള്ള ആയത്തുകൾ മദീനമുനവ്വറയിൽ അവതരിച്ചു. 7 ആയത്തുകൾ. 1 റുകൂഅ്. അവതരണ ക്രമം 17. പാരായണ ക്രമം 107. സൂറത്തുത്തകാസുറിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ
കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം

( 1) രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ.
(2)അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്. (3)സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.
(4) നമസ്‌കാരക്കാർക്ക് വലിയ നാശം
(5) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.
(6) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.
(7) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.

സന്ദേശങ്ങൾ

  1. പ്രതിഫല ദിനത്തെ എതിർക്കുന്നവൻ
  2. അനാഥരോട് മോശമായി വർത്തിക്കുന്നു.
  3. സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നില്ല.
  4. ആരാധനകളെ ആചാരമായി അനുഷ്ടിക്കുന്നു.
  5. നമസ്‌ക്കാരത്തിൽ ശ്രദ്ധ പുലർത്തുന്നില്ല.
  6. ജനങ്ങളെ കാണിയ്ക്കാൻ നന്മകൾ ചെയ്യുന്നു.
  7. നിസ്സാര സഹായങ്ങൾ ചോദിച്ചാൽ പോലും നൽകുന്നില്ല.

സൂറത്തു ഖുറൈശ്

4 ആയത്തുകൾ, പദങ്ങൾ 17, അക്ഷരങ്ങൾ 73, മക്കാമുകർറമയിൽ അവതരണം. 1 റുകൂഅ്. അവതരണ ക്രമം 29. പാരായണ ക്രമം 106. സൂറത്തുത്തീനിന് ശേഷം അവതരണം

  • എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
  • ഖുറൈശ് ഗോത്രത്തിന് ഇണക്കമുണ്ടാക്കിയ കാരണത്താൽ (1)
  • വേനൽക്കാലത്തും ശൈത്യകാലത്തും ഉള്ള യാത്രയോട് അവർക്ക് ഇണക്കമുണ്ടാക്കിയ കാരണത്താൽ (2)
  • അവർ ഈ വീടിന്റെ രക്ഷിതാവിനെ ആരാധിച്ചുകൊള്ളട്ടെ. (3)
  • അവൻ വിശപ്പിൽ നിന്നും അവർക്ക് ആഹാരം നൽകുകയും ഭയത്തിൽ നിന്നും നിർഭയത്വം നൽകുകയും ചെയ്തു.(4).

സന്ദേശങ്ങൾ

  1. ഖുറൈശികൾക്ക് പടച്ചവൻ യാത്രാ സൗകര്യം ഒരുക്കിക്കൊടുത്തു.
  2. സർവ്വ കാലാവസ്ഥയിലും അവർ യാത്ര ചെയ്ത് സമ്പാദിക്കുന്നു.
  3. ആകയാൽ കഅ്ബയുടെ രക്ഷിതാവിനെ ആരാധിക്കുക.
  4. പടച്ചവൻ ആഹാരവും സമാധാനവും നൽകി.