4 ആയത്തുകൾ, പദങ്ങൾ 17, അക്ഷരങ്ങൾ 73, മക്കാമുകർറമയിൽ അവതരണം. 1 റുകൂഅ്. അവതരണ ക്രമം 29. പാരായണ ക്രമം 106. സൂറത്തുത്തീനിന് ശേഷം അവതരണം
- എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
- ഖുറൈശ് ഗോത്രത്തിന് ഇണക്കമുണ്ടാക്കിയ കാരണത്താൽ (1)
- വേനൽക്കാലത്തും ശൈത്യകാലത്തും ഉള്ള യാത്രയോട് അവർക്ക് ഇണക്കമുണ്ടാക്കിയ കാരണത്താൽ (2)
- അവർ ഈ വീടിന്റെ രക്ഷിതാവിനെ ആരാധിച്ചുകൊള്ളട്ടെ. (3)
- അവൻ വിശപ്പിൽ നിന്നും അവർക്ക് ആഹാരം നൽകുകയും ഭയത്തിൽ നിന്നും നിർഭയത്വം നൽകുകയും ചെയ്തു.(4).
സന്ദേശങ്ങൾ
- ഖുറൈശികൾക്ക് പടച്ചവൻ യാത്രാ സൗകര്യം ഒരുക്കിക്കൊടുത്തു.
- സർവ്വ കാലാവസ്ഥയിലും അവർ യാത്ര ചെയ്ത് സമ്പാദിക്കുന്നു.
- ആകയാൽ കഅ്ബയുടെ രക്ഷിതാവിനെ ആരാധിക്കുക.
- പടച്ചവൻ ആഹാരവും സമാധാനവും നൽകി.