7 ആയത്തുകൾ, പദങ്ങൾ 25, അക്ഷരങ്ങൾ 125, ആദ്യത്തെ മൂന്ന് ആയത്ത് മക്കാമുകർറമയിൽ അവതരണം. ബാക്കിയുള്ള ആയത്തുകൾ മദീനമുനവ്വറയിൽ അവതരിച്ചു. 7 ആയത്തുകൾ. 1 റുകൂഅ്. അവതരണ ക്രമം 17. പാരായണ ക്രമം 107. സൂറത്തുത്തകാസുറിന് ശേഷം അവതരണം
![](https://www.thauba.com/wp-content/uploads/2020/04/WhatsApp-Image-2020-04-21-at-11.01.01-AM-900x318.jpeg)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ
കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
( 1) രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ.
(2)അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്. (3)സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.
(4) നമസ്‌കാരക്കാർക്ക് വലിയ നാശം
(5) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.
(6) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.
(7) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.
സന്ദേശങ്ങൾ
- പ്രതിഫല ദിനത്തെ എതിർക്കുന്നവൻ
- അനാഥരോട് മോശമായി വർത്തിക്കുന്നു.
- സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നില്ല.
- ആരാധനകളെ ആചാരമായി അനുഷ്ടിക്കുന്നു.
- നമസ്‌ക്കാരത്തിൽ ശ്രദ്ധ പുലർത്തുന്നില്ല.
- ജനങ്ങളെ കാണിയ്ക്കാൻ നന്മകൾ ചെയ്യുന്നു.
- നിസ്സാര സഹായങ്ങൾ ചോദിച്ചാൽ പോലും നൽകുന്നില്ല.