About

അളവറ്റ ദയാപരനും കരുണാ വാരിധിയുമായ അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും. ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്തഫാ (സ) യുടെയും മഹത്തുക്കളായ അനുചരന്മാരുടെയും പുണ്യ കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും സദാ വര്‍ഷിക്കുമാറാകട്ടെ.

സത്യദൂതനെ പിന്‍പറ്റാനും ഉന്നത ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും നമുക്കും ലോക ഉമ്മത്തിനും അല്ലാഹു ഉദവിനല്‍കട്ടെ.

മാനുഷിക മൂല്യങ്ങൾക്ക് എറ്റവുമധികം വില കല്പിച്ച ഒരു ജീവിത വ്യവസ്തയാണ്‌ ഇസ്ലാം ലോകത്തിനു സമർപ്പിക്കുന്നത്. ഇന്നതെ “ആധുനിക മനുഷ്യൻ”  നേരിടുന്ന എല്ലാ
പ്രശ്ണങ്ങൾക്കും എളുപ്പവും നീതിയുക്തവുമായ പ്രതിവിധികൾ ഇസ്ലാം മുന്നോട്ടു വെക്കുന്നു. മൂല്യച്ച്യുതിയുടേയും കപട വിശ്വാസങ്ങളുടേയും ഇടയിൽ പൊലിഞ്ഞു
പോകുന്ന മാനിഷിക മൂല്യങ്ങളെ ഉണർതുകയും ലളിതവും സാര സംപൂർണമായ ജീവിത വ്യവസ്ത ലോക ജനതയ്കു പരിചയപ്പെടുത്താനുമുള്ള ഒരു എളിയ പരിശ്രമമാണിത്.

തൗബ എന്നാൽ പരിശുദ്ധമായ പശ്ചാതാപം എന്നർത്ഥം. ഇനി ജീവിതത്തിലൊരിക്കലും ഒരു തെറ്റാവർതിക്കുകയില്ല എന്നു സ്രിഷ്ടാവിനൊട് സത്യസന്ധമായ കരാർ ചെയ്യുക
എന്നതാണ്‌ തൗബ കൊണ്ടുദ്ദേഷിക്കുന്നത്.

പടച്ചതമ്പുരാൻ ഞങ്ങളുടെ ഈ പരിശ്രമത്തെ സ്വീകരിക്കുമാറാകട്ടെ. ഇതിനെ പ്രോൽസാഹിപ്പിക്കുന്ന നിങ്ങളേവരേയും അല്ലാഹു ഉയർന്ന പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടേ… ആമീൻ

Website maintained by Mohammed Afzal as a Sadaqatul Jaria for his father Marhoom P.H.Kunju Mohammed, Alappuzha